ഖുർആൻ പഠന പരമ്പരക്ക് തുടക്കം
text_fieldsഅൽ തവാർ അൽ റാശിദ് ഖുർആൻ സ്റ്റഡി സെന്ററിൽ ഖുർആൻ പഠന ക്ലാസിൽ പങ്കെടുക്കുന്നവർ
ദുബൈ: മതകാര്യ വകുപ്പിന്റെ അനുമതിയോടെ അൽ തവാർ അൽ റാശിദ് ഖുർആൻ സ്റ്റഡി സെന്ററിൽ ഖുർആൻ പഠന പരമ്പര ആരംഭിച്ചു. പണ്ഡിതനും ഖോർഫുക്കാൻ മസ്ജിദുത്തൗഹീദ് ഖത്തീബുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയാണ് എല്ലാ ബുധനാഴ്ചയും ‘ഖുർആനിന്റെ സൗന്ദര്യം’ എന്ന പേരിൽ നടക്കുന്ന പഠന ക്ലാസിനു നേതൃത്വം നൽകുന്നത്.
പ്രവേശനം സൗജന്യമാണ്. കേവല പാരായണത്തിനുമപ്പുറം തഫ്സീർ പഠനത്തിലൂടെ ദൈവിക മാർഗനിർദേശങ്ങൾ മനസ്സിലാക്കാം. ജീവിതത്തിലെ സങ്കീർണ സാഹചര്യങ്ങളിൽ ശരിയായ തീരുമാനങ്ങളിലേക്ക് വഴികാട്ടുമെന്നും സംഘാടകർ വ്യക്തമാക്കി. ഖുർആന്റെ സാമൂഹിക, രാഷ്ട്രീയ, ധാർമിക മേഖലകളിലെ സന്ദേശങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
ഖുസൈസ് മെട്രോ സ്റ്റേഷനിൽനിന്ന് എളുപ്പം എത്തിച്ചേരാവുന്ന, അൽ തവാർ 2 പാർക്കിനോട് ചേർന്നുള്ള അൽ റാശി സെന്ററിലാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യവും, വിശാലമായ പാർക്കിങ് സംവിധാനവും ഒരുക്കിയതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 0522844272.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

