പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെൻറ് രണ്ടാം സീസണ് തുടക്കം
text_fieldsകെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിെൻറ ഉദ്ഘാടനം ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ നിർവഹിക്കുന്നു
ദുബൈ: കെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെൻറിെൻറ രണ്ടാം സീസണ് തുടക്കമായി. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഇസ്മായിൽ (ദുബൈ ടി.വി) മുഖ്യാതിഥിയായിരുന്നു. അസീസ് എളനാട് (സർവൈവൽ സിസ്റ്റം), ദുബൈ കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, മുസ്തഫ വേങ്ങര തൃശൂർ ജില്ല പ്രസിഡൻറ് ജമാൽ മനയത്ത്, മുഹമ്മദ് ശാനിബ് (ജുമാ അൽ മെഹ്റി), ശാഖിബ് വാടാനപിള്ളി (യൂനിക്), ഷാജി അഹ്മദ്, ബഷീർ ബെല്ലോ, ആർ.വി.എം. മുസ്തഫ, ഉബൈദ് ചേറ്റുവ തുടങ്ങിയവർ സംസാരിച്ചു. ടൂർണമെൻറ് ചെയർമാൻ അഷ്റഫ് കിള്ളിമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബഷീർ വരവൂർ സ്വാഗതവും മുസമ്മിൽ ദേശമംഗലം നന്ദിയും പറഞ്ഞു.

