'ആർട്ട് ദുബൈ 2021'ന് തുടക്കം
text_fields‘ആർട്ട് ദുബൈ 2021’ ഉദ്ഘാടനം ചെയ്തശേഷം യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് െനഹ്യാൻ ബിൻ മുബാറക് ആൽ െനഹ്യാൻ ഗാലറികൾ സന്ദർശിക്കുന്നു
ദുബൈ: ആറുദിവസം നീളുന്ന 14ാമത് 'ആർട്ട് ദുബൈ' മേളക്ക് തുടക്കമായി. കോവിഡ് പ്രതിസന്ധി ആരംഭിച്ചശേഷം ആദ്യമായി നടക്കുന്ന േലാകോത്തര കലാമേള യു.എ.ഇ സഹിഷ്ണുതാകാര്യ വകുപ്പ് മന്ത്രി ശൈഖ് െനഹ്യാൻ ബിൻ മുബാറക് ആൽ െനഹ്യാൻ ഉദ്ഘാടനം ചെയ്തു. ലോകോത്തര കലാകാരന്മാരുടെ സംഗമവേദിയായ 'ആർട്ട് ദുബൈ', യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാധികാരത്തിലാണ് നടക്കുന്നത്. പ്രതിസന്ധികൾക്കിടയിലും വലിയൊരു കലാമേളക്ക് പിന്നിൽ പ്രവർത്തിച്ച ദുബൈ സാംസ്കാരിക സ്ഥാപനങ്ങളുെട പരിശ്രമത്തെ ശൈഖ് െനഹ്യാൻ അഭിനന്ദിച്ചു.
യു.എ.ഇയിലും ദുബൈയിലും സംഭവിക്കുന്ന സാംസ്കാരിക മാറ്റത്തെ പ്രതിനിധാനംചെയ്യുന്ന പരിപാടിയാണ് ആർട്ട് ദുബൈയെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സാംസ്കാരിക േമഖലയിൽ ദുബൈ നിർവഹിക്കുന്ന ദൗത്യത്തെ ഏകോപിപ്പിക്കാനും കലാകാരന്മാർക്ക് ആശയങ്ങൾ പരസ്പരം കൈമാറാനും ആർട്ട് ദുബൈ സാഹചര്യമൊരുന്നതായും ശൈഖ് െനഹ്യാൻ കൂട്ടിച്ചേർത്തു.
31 രാജ്യങ്ങളിൽനിന്നുള്ള 50 ഗാലറികളാണ് ഇത്തവണ പരിപാടിയിൽ പെങ്കടുക്കുന്നത്. ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻററിലെ ഗേറ്റ് ബിൽഡിങ്ങിൽ നടക്കുന്ന മേള ഏപ്രിൽ മൂന്നിന് സമാപിക്കും. 2007ൽ ആരംഭിച്ച ആർട്ട് ദുബൈ കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങൾമൂലം ഒാൺൈലനിലാക്കി ചുരുക്കിയിരുന്നു. ഇത്തവണ കോവിഡ് പ്രോേട്ടാകോളുകൾ പാലിച്ചാണ് പരിപാടി. സമകാലിക-ആധുനിക കലാവിഷ്കാരങ്ങൾക്ക് മുഖ്യപരിഗണന നൽകിയുള്ള മേളയിൽ പശ്ചിമേഷ്യ, വടക്കനാഫ്രിക്ക, തെക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് കൂടുതലായും പെങ്കടുക്കുക. ഇന്ത്യയിൽ നിന്നുള്ള ഒരു ഗാലറിയാണ് ഇത്തവണ മേളയിൽ ഒരുക്കിയിട്ടുള്ളത്. സാധാരണ പരിപാടിയുടെ ഭാഗമായ ചില സെഷനുകൾ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സാധാരണ നാലുദിവസം നടക്കുന്ന പരിപാടി ആറു ദിവസമായി വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

