ക്രാഫ്റ്റ് പരിശീലന പരിപാടിക്ക് തുടക്കം
text_fieldsദുബൈ കെ.എം.സി.സി വിമൻസ് വിങ് ഓൺലൈനിൽ സംഘടിപ്പിച്ച സൗജന്യ ക്രാഫ്റ്റ് പരിശീലന പരിപാടിയിൽനിന്ന്
ദുബൈ: സ്ത്രീകൾക്കും കുട്ടികൾക്കുമായി ദുബൈ കെ.എം.സി.സി വിമൻസ് വിങ്ങിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ ക്രാഫ്റ്റ് പരിശീലന ക്ലാസിന് തുടക്കമായി. ഓൺലൈൻ മീഡിയത്തിൽ കുട്ടികൾക്കുവേണ്ടി നടത്തിയ പരിശീലന ക്ലാസിലെ ആദ്യ സെഷൻ ക്രാഫ്റ്റ് പരിശീലന രംഗത്ത് പരിചയ സമ്പന്നയായ റഷീദ ഷെരീഫ നയിച്ചു.
സാറാ ക്രിയേഷൻസിെൻറ സഹകരണത്തോടെ നടത്തിയ പരിപാടിക്ക് ദുബൈ കെ.എം.സി.സി വിമൻസ് വിങ് ആക്ടിങ് പ്രസിഡൻറ് ആയിഷ മുഹമ്മദ്, സെക്രട്ടറി അഡ്വ. നാസിയ ഷബീർ, ട്രഷറർ നജ്മ സാജിദ്, കോഒാഡിനേറ്റർ സറീന ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോഒാഡിനേറ്റേഴ്സ് യാസ്മിൻ അഹമ്മദ് ലൈല കബീർ എന്നിവർ രജിസ്ട്രേഷൻ നിയന്ത്രിച്ചു. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാലത്ത് പലരും ക്രാഫ്റ്റ് ഉൾപ്പെടെ വിനോദങ്ങളിൽ വ്യാപൃതരായ സാഹചര്യത്തിൽ പ്രോഗ്രാമിന് മികച്ച രജിസ്ട്രേഷനാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. വിമൻസ് വിങ് മുഴുവൻ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനത്തിെൻറ ഫലമായാണ് ആദ്യത്തെ ക്ലാസ് വിജയകരമായി പൂർത്തീകരിച്ചതെന്നും സംഘാടകർ വ്യക്തമാക്കി.
സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന ക്ലാസ് ഞായറും തിങ്കളുമായി നടക്കും. രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും വിമൻസ് വിങ് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 050 7869332,50 507 4006, 55 393 3540.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

