ബീരിച്ചേരിക്കാർ ദുബൈയിൽ ഒത്തുകൂടി
text_fieldsനാലാമത് ബീരിച്ചേരി സംഗമത്തിനെത്തിയവർ
ദുബൈ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം ബീരിച്ചേരിക്കാർ ദുബൈയിൽ ഒത്തുകൂടി. രണ്ടു ദിവസങ്ങളിലായി നടന്ന നാലാമത് ബീരിച്ചേരി സംഗമത്തോടൊപ്പം ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബാളിന്‍റെ മൂന്നാം പതിപ്പും നടന്നു. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പതാകയുടെ നാലു നിറങ്ങളിലുള്ള ഗ്രൂപ്പുകളായി തിരിച്ച് പെനാൽറ്റി ഷൂട്ടൗട്ട്, കമ്പവലി തുടങ്ങി വിവിധ തരം മത്സരങ്ങളും നടന്നു.
റേഡിയോ ജോക്കികളായ അർഫാസും ഫസ്ലുവും ഉദ്ഘാടനം ചെയ്തു. എംപയർ ഗ്രൂപ് എം.ഡി എൻ.കെ.പി. അസീസ്, സലാം കോപ്പി കോർണർ, മുൻ സന്തോഷ് ട്രോഫി താരം അസ്‌ലം, ഉസ്മാൻ ഹമീദ്, മുഹമ്മദ് കുഞ്ഞി, സി. സലാം, അബ്ദുൽ ഖാദർ തുടങ്ങിയവർ മുഖ്യാതിഥികളായി.വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ രഘുനാഥ് ബീരിച്ചേരി, നാട്ടിൽ നടന്ന പ്രീമിയർ കപ്പ് സെവൻസ് ഫുട്ബാൾ കിരീടം നേടിയ അല്ല ഹുദ ബീരിച്ചേരി, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ നബീൽ ബീരിച്ചേരി, കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷിച്ച ഷാഹിം ബീരിച്ചേരി തുടങ്ങിയവരെ അനുമോദിച്ചു.
ബീരിച്ചേരി പ്രീമിയർ ലീഗിൽ പി.കെ ഗ്രൂപ് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ വൺ ഫോർ ഗേറ്റ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്.മികച്ച താരമായി മുസമ്മിൽ, ഫോർവേഡായി സജ്ജാദ്, ഡിഫൻഡറായി അസാസ്, ഗോൾകീപ്പറായി സജ്ജാദ് എം, മാനേജറായി ശകീർ, ടീമായി പ്ലയേഴ്‌സ് എഫ്.സി എന്നിവരെ തെരഞ്ഞെടുത്തു.ശകീർ യു.പി, സമീർ യു.പി, ഷഫീക് വി.പി.പി, ഫായിസ് ഫാജി, അനീസ് ബി, അഷ്‌കർ വി.പി, ഫസൽ കൂലേരി, സുനീർ എൻ.പി, നിയാസ് കെ.പി, അസ്‌കർ എം, മുസ്തഫ വി.പി തുടങ്ങിയവർ നേതൃത്വം നൽകി. അഷ്‌റഫ് അഞ്ചങ്ങാടി, ഫായിസ് അഞ്ചില്ലത്ത് എന്നിവർ അവതാരകരായി. ഹുസൈൻ, സലീം നവാസ്, അനസ് വി.പി എന്നിവർ ഗെയിംസ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

