Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിത...

സുരക്ഷിത അകലമില്ലെങ്കിൽ 'ബീപ്​' അടിക്കുന്ന മുന്നറിയിപ്പ്​ ഉപകരണം: മലയാളി വിദ്യാർഥിക്ക് ഷാർജയുടെ ആദരം

text_fields
bookmark_border
സുരക്ഷിത അകലമില്ലെങ്കിൽ ബീപ്​ അടിക്കുന്ന മുന്നറിയിപ്പ്​ ഉപകരണം: മലയാളി വിദ്യാർഥിക്ക് ഷാർജയുടെ ആദരം
cancel
camera_alt

ഷാർജ പൊലീസിൽനിന്ന്​ ഹാഫിസ്​ സമ്മാനം ഏറ്റുവാങ്ങുന്നു 

ഷാർജ: കോവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കൽ. ഇത് തെറ്റിക്കുന്നവർക്ക് ബീപ് ശബ്​ദമുണ്ടാക്കി മുന്നറിയിപ്പ് നൽകുന്ന ഉപകരണവുമായെത്തിയ മലയാളി വിദ്യാർഥിക്ക് ഷാർജ പൊലീസി​െൻറ ആദരം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഹാഫിസാണ് ഇൗ മിടുക്കൻ. 15,000 ദിർഹമാണ്​ സമ്മാനം. മദീനത് സായിദിൽ ബസ് സ്​റ്റേഷനിൽ ഡ്രൈവറായ വി.എം. യഹ‌്​യയുടെയും ഷീജയുടെയും മകനാണ്.

'സോഷ്യൽ ഡിസ്​റ്റൻസിങ് റിമൈൻഡർ' എന്ന ഇൗ ഉപകരണത്തിനാണ്​ ഷാർജ പൊലീസ് കോവിഡ് ചലഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയതല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്​. ഏഷ്യൻ ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ അൽ ദഫ്റാ റീജ്യനിലെ മദീനത് സായിദ് ശാഖയിൽ പത്താം ക്ലാസ്​ വിദ്യാർഥിയാണ് ഹാഫിസ്. ഐ.ഡി കാർഡി​െൻറ വലുപ്പത്തിലുള്ള ഉപകരണം ഒരാഴ്ചക്കുള്ളിലാണ് നിർമിച്ചത്. 75 ദിർഹം മാത്രമാണ്​ ഈ ഉപകരണത്തി​െൻറ നിർമാണ ചെലവെന്ന്​ ഹാഫിസ്​ പറയുന്നു. 10 മിനിറ്റിൽ നിർമിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee studentBeep
News Summary - Beep warning device if there is no safe distance: Sharjah honors Malayalee student
Next Story