Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

കി​ട​പ്പു​രോ​ഗി​ക​ള്‍ക്ക് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

text_fields
bookmark_border
air india-ticket offer
cancel

ദു​ബൈ: യു.​എ.​ഇ​യി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ളി​ല്‍ കി​ട​പ്പു​രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നോ​ര്‍ക്ക റൂ​ട്ട്സ് അ​ധി​കൃ​ത​ര്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് പൊ​തു​പ്ര​വ​ര്‍ത്ത​ക​നാ​യ പ്ര​വീ​ണ്‍ കു​മാ​ര്‍. എ​മി​റേ​റ്റ്സ്-​എ​യ​ര്‍ ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് കി​ട​പ്പു​രോ​ഗി​ക​ള്‍ക്ക് യാ​ത്രാ​സൗ​ക​ര്യം ന​ല്‍കി​യി​രു​ന്ന​ത്.

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ കി​ട​പ്പു​രോ​ഗി​ക​ള്‍ക്കു​ള്ള യാ​ത്രാ​സൗ​ക​ര്യം നി​ഷേ​ധി​ച്ച​തോ​ടെ മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ രോ​ഗി​ക​ള്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് നാ​ട്ടി​ലെ​ത്താ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​ണെ​ന്ന് പ്ര​വീ​ണ്‍കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, അ​ഹ​മ്മ​ദാ​ബാ​ദ്, ല​ഖ്നോ, ഗോ​വ, കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ റീ​പാ​ട്രി​യേ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ നോ​ര്‍ക്ക​ക്ക് സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ സ്വീ​ക​രി​ച്ച അ​ധി​കൃ​ത​ര്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​താ​യും പ്ര​വീ​ണ്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india flightpatientsbed patients
News Summary - bed patients should be accommodated on air india flights
Next Story