Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജലോപരിതലത്തിലെ...

ജലോപരിതലത്തിലെ കാഴ്ചകളുമായി അലി ഖലീഫ

text_fields
bookmark_border
ഷാര്‍ജ: കടലിനഗാധമാം നീലിമയില്‍ എന്തോക്കെ കാഴ്ച്ചകളുണ്ടോ അതൊക്കെ പകര്‍ത്തിയിട്ടുണ്ട് യു.എ.ഇയുടെ ജലോപരിതല ഫോട്ടോഗ്രഫറായ അലി ഖലീഫ ബിന്‍ താലിത്. കടലില്‍ മാത്രമല്ല നദികളും തോടുകളും ഇദ്ദേഹത്തി​​െൻറ ക്ളിക്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കടലില്‍ നീരാടുന്ന ആന, നദിയില്‍ നീരാടുന്ന ഒട്ടകം, കടലാഴത്തിലെ പവിഴ പുറ്റുകളും ചെടികളും. നീല ജലാശത്തിലൂടെ പാഞ്ഞ് പോകുന്ന മത്സ്യങ്ങള്‍,   തുടങ്ങിയ കാഴ്ച്ചകളുടെ വിസ്​മയമാണ് ഇദ്ദേഹത്തി​​െൻറ ക്ളിക്കുകള്‍. വെള്ളത്തിന് മുകളില്‍ കെട്ടിയ വടത്തിലൂടെ സാഹസിക യാത്ര നടത്തുന്ന കുട്ടികള്‍, മുങ്ങല്‍ വിദഗ്ധരുടെ പ്രകടനം തുടങ്ങിയ ജലോപരിതല കാഴ്ച്ചകള്‍ക്ക് പുറമെ പ്രകൃതിയിലെ മനോഹരമായ കാഴ്ച്ചകളും ഇദ്ദേഹത്തി​​െൻറതായുണ്ട്. പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ ശൈഖ് സുല്‍ത്താന്‍ ഇദ്ദേഹത്തിനൊരു സമ്മാനം നല്‍കി കൊണ്ട് പറഞ്ഞു: ഇത് ഒരു പിതാവ്  മകന് നല്‍കുന്ന സമ്മാനമാണ്. എന്‍െറ പ്രിയപ്പെട്ട രാജ്യത്തി​​െൻറ വിലമതിക്കാത്ത നിധികളാണ് അലി ഖലീഫയെ പോലുള്ള പ്രതിഭകള്‍. തനിക്ക് കിട്ടിയ ഏറ്റവും പുരസ്കാരമാണ് സുല്‍ത്താ​​െൻറ ഈ വാക്കുകളെന്ന് അലി പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbeautiful sean ali khaleefa uae gulf news
News Summary - beautiful sean ali khaleefa uae gulf news
Next Story