സൗന്ദര്യവത്കരണം; ദിബ്ബയിൽ ഈ വർഷം നട്ടത് 2.5 ലക്ഷം പൂക്കൾ
text_fieldsഷാർജ: ഹരിതവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർഷിക മരം നടീൽ കാമ്പയിനിൽ ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റി 2.28 ലക്ഷം പൂക്കൾ വെച്ചുപിടിപ്പിച്ചു. 20,520 ചതുരശ്ര മീറ്ററിലായാണ് വിത്യസ്തയിനം പൂക്കൾനട്ടുപിടിപ്പിച്ചത്. 3160 ചതുരശ്ര മീറ്ററിൽ 1580 കുറ്റിച്ചെടികൾ, 7680 ചതുരശ്ര മീറ്ററിലായി 460 മരങ്ങൾ, 576 ചതുരശ്ര മീറ്ററിലായി 6400 ഗ്രൗണ്ട് കവർ പ്ലാന്റുകൾ, 70 ഈന്തപ്പനകൾ, 101 ഈന്തപ്പന പോലുള്ള മരങ്ങൾ എന്നിവയും നട്ടുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
എമിറേറ്റിൽ പച്ചപ്പും സൗന്ദര്യവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് വാർഷിക മരം നടീൽ കാമ്പയിൻ മുനിസിപ്പാലിറ്റികൾ സംഘടിപ്പിച്ചുവരുന്നത്. മുനിസിപ്പാലിറ്റി വികസിപ്പിച്ച സമഗ്രമായ ഹരിത സംരക്ഷണ പദ്ധതിയുടെ വിജയമാണ് മരം നടീൽ കാമ്പയിനിന്റെ വിജയമെന്ന് കാർഷിക വകുപ്പ് ഡയറക്ടർ ഖദീജ നജീബ് അൽ നുഐമി പറഞ്ഞു.
ഏറ്റവും പുതിയ കാർഷിക സാങ്കേതിക വിദ്യകൾ, നൂനതമായ വൃക്ഷ സംരക്ഷണ രീതികൾ എന്നിവ ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. അതോടെപ്പം ഓട്ടോമാറ്റഡ് ജലവിതരണ സംവിധാനങ്ങളും ചെടികൾ വെച്ചുപിടിപ്പിക്കാനായി ഉപയോഗിച്ചിരുന്നു. ദൈനം ദിന അറ്റകുറ്റപ്പണികൾക്കുള്ള സമയം കുറച്ച് മരങ്ങളുടെയും ചെടികളുടെയും സ്വച്ഛത നിലനിർത്താൻ ഇത്തരം സാങ്കേതിക വിദ്യകളും രീതികളും ഏറെ സഹായകമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

