അതിജാഗ്രത വേണം, കോവിഡിനോട്
text_fieldsവൃത്തിയും അണുനശീകരണവും
ഭക്ഷണശാലകളിലെ പൊതുസ്ഥലങ്ങൾ നിർബന്ധമായും അംഗീകൃത അണുനാശിനി ഉപയോഗിച്ച് വ്യത്തിയാക്കണം. അംഗീകൃത അണുനാശിനികളുടെ വിതരണക്കാരെ തെരഞ്ഞെടുക്കുന്നതിനും വിതരണക്കാരുമായി കരാറുകൾ രൂപപ്പെടുത്തുന്നതിനും ഫുഡ് വാച്ചിെൻറ വിതരണ മാനേജുമെൻറ് ഇൻറർഫേസ് ഉപയോഗിക്കുക. തുടർച്ചയായ അണുനശീകരണം നിർബന്ധമാണ്. ഉപഭോക്താക്കളുടെയോ മറ്റോ കരസ്പർശമേൽക്കുന്ന ഉപരിതലങ്ങൾ ഇത്തരത്തിൽ ഓരോ അരമണിക്കൂറിലും പതിവായി വൃത്തിയാക്കണം. കൈകഴുകാനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും എല്ലാ സമയത്തും സോപ്പും വെള്ളവും സജ്ജമാണെന്നും ഉറപ്പാക്കണം.
ഉപഭോക്തൃ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക
ഉപഭോക്താക്കൾ ഇടപെടുന്ന സ്ഥലങ്ങളിൽ അംഗീകൃത ഹാൻഡ് സാനിറ്റൈസർ വെക്കണം. ഡോർ ഹാൻഡിലുകൾ കൈകൊണ്ട് പ്രവർത്തിക്കുന്നതാണെങ്കിൽ, കാൽ കൊണ്ട് ഓപറേറ്റ് ചെയ്യാവുന്നതോ ഓട്ടോമാറ്റിക്കോ മാറ്റിസ്ഥാപിക്കണം.
സാമൂഹിക അകലം
എല്ലാ സമയവും 1.5 മീറ്ററിെൻറ സാമൂഹിക അകലം ജീവനക്കാർ / കരാറുകാർ / ഉപഭോക്താക്കൾ എന്നിവർക്കിടയിൽ പാലിക്കുക (സ്റ്റാഫും ഉപഭോക്താക്കളും സന്ദർശകരും തമ്മിൽ അടുത്ത ബന്ധം ഒഴിവാക്കുക). ചുമ, പനി അല്ലെങ്കിൽ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉപഭോക്താക്കളുടെ പ്രവേശനം അനുവദിക്കരുത്. ഭക്ഷണശാലകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമുമ്പ് ശരീര താപനില പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണം. പ്രവേശന കവാടത്തിൽ ഉപഭോക്താവിനെ പരിശോധിച്ചിട്ടുണ്ടെങ്കിൽ മാളുകളിലും ഷോപ്പിങ് സെൻററുകളിലുമുള്ള ഭക്ഷ്യശാലകൾ പ്രേത്യകം താപനില പരിശോധിക്കേണ്ട.
ഉപഭോക്തൃ അറിയിപ്പ് സ്ഥാപിക്കുക
എല്ലാ ഭക്ഷ്യ ബിസിനസുകളും ഉപഭോക്തൃ പ്രവേശന കവാടങ്ങളിൽ ഉപഭോക്തൃ നിർദേശ പോസ്റ്റർ സ്ഥാപിക്കണം. പോസ്റ്റർ ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയ കൃത്യമായ അളവുകളിൽ അച്ചടിക്കണം (ഉയരം 60 സെ.മീ x വീതി 40 സെ.മീ). സൂപ്പർമാർക്കറ്റുകളിലും പോസ്റ്ററിെൻറ ദൃശ്യത കുറവുള്ള വലിയ സ്റ്റോറുകളിലും, റോൾ-അപ്പ് ബാനറുകൾ ഉപയോഗിക്കാം.
വ്യക്തിഗത ശീലങ്ങൾ ശ്രദ്ധിക്കുക
ജീവനക്കാർ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കണം. ഹാൻഡ്‌ഷേക്കുകളും അടുത്ത സമ്പർക്കവും ഒഴിവാക്കുക. ജീവനക്കാർക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ചുമതലയുള്ള വ്യക്തിക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം. ഉടൻ വൈദ്യസഹായം തേടുക. പനി, ചുമ, ശ്വാസം മുട്ടൽ, ശരീരവേദന എന്നിവ റിപ്പോർട്ട് ചെയ്യേണ്ട ലക്ഷണങ്ങളാണ്.
ഏതെങ്കിലും രോഗിയുമായി ബന്ധമുണ്ടെങ്കിലും ജീവനക്കാർ മാനേജ്മെൻറിന് റിപ്പോർട്ട് ചെയ്യണം.
കൈകഴുകലും യൂനിഫോമും
വായ, മൂക്ക്, കണ്ണുകൾ എന്നിവ തൊട്ടാൽ നിർബന്ധമായും കൈ കഴുകുക. കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഉറപ്പാക്കുക. വൃത്തിയും അനുയോജ്യവുമായ യൂണിഫോം ധരിക്കുക. ഫെയ്സ് മാസ്കുകൾ ജോലിസ്ഥലത്ത് എല്ലായ്പ്പോഴും ശരിയായി ഉപയോഗിക്കണം.
സംരക്ഷണ വസ്ത്രം
ഡിസ്പോസിബിൾ ഹാൻഡ് ഗ്ലൗസുകൾ എപ്പോഴും ഉപയോഗിക്കുകയും സമയമാകുേമ്പാൾ മാറ്റുകയും വേണം. ഭക്ഷണം വിതരണം ചെയ്യുമ്പോഴും പണം ശേഖരിക്കുമ്പോഴും പേയ്‌മെൻറ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സിംഗിൾ യൂസ് ഗ്ലൗസുകൾ ധരിക്കേണ്ടതാണ്. എപ്പോഴും ഡെലിവറി വ്യക്തിയുടെ വശം ഒരു അംഗീകൃത അണുനാശിനി ഉണ്ടായിരിക്കണം.
ഡെലിവറിക്കാർ ശ്രദ്ധിക്കേണ്ടത്
ഓരോ ഡെലിവറിക്ക് ശേഷവും കയ്യുറകൾ മാറ്റുകയും ഓരോ ഡെലിവറിക്ക് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. ഒരൊറ്റ യാത്രയിൽ ഒന്നിലധികം ഡെലിവറികൾ ഉണ്ടെങ്കിൽ, രണ്ട് ഡെലിവറികൾക്കിടയിൽ അംഗീകൃത ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. ഓരോ ഡെലിവറിക്ക് ശേഷവും ഭക്ഷ്യ വിതരണ യൂനിറ്റുകൾ, ബാഗുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ വൃത്തിയാക്കി അണുവിമുക്തമാക്കുന്നുവെന്ന് ഉറപ്പാക്കുക.
ഫുഡ്‌വാച്ച് ആപ്ലിക്കേഷൻ
വ്യക്തിഗത ശുചിത്വം പരിശോധിക്കുന്നതിനും അസുഖം റിപ്പോർട്ട് ചെയ്യുന്നതിനും ക്ലീനിങ്, അണുവിമുക്തമാക്കൽ എന്നിവ പരിശോധിക്കുന്നതിനും ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും ഡെലിവറി വാഹനങ്ങൾ റിപ്പോർട്ട് ചെയ്യാനും ഫുഡ് വാച്ച് കണക്റ്റ് ആപ്പ് ഉപയോഗിക്കണം.
ചുമതലയുള്ള വ്യക്തിയുടെ ഉത്തരവാദിത്തങ്ങൾ
സ്ഥാപന ചുമതലയുള്ളയാൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ സമയത്തും പി.പി.ഇ (കയ്യുറകൾ, മാസ്കുകൾ), അണുനാശിനി, ക്ലീനിങ് ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കണം.
എല്ലാ അടിയന്തര കോൺടാക്റ്റ് നമ്പറുകളും ജീവനക്കാർക്ക് നൽകണം. വൃത്തിയാക്കലും അണുവിമുക്തമാക്കൽ പ്രക്രിയകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

