Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈ​വി​ങ്ങി​ൽ...

ഡ്രൈ​വി​ങ്ങി​ൽ ജാ​ഗ്ര​ത വേ​ണം: റ​മ​ദാ​ൻ കാ​മ്പ​യി​നു​മാ​യി ആ​ർ.​ടി.​എ

text_fields
bookmark_border
ഡ്രൈ​വി​ങ്ങി​ൽ ജാ​ഗ്ര​ത വേ​ണം: റ​മ​ദാ​ൻ കാ​മ്പ​യി​നു​മാ​യി ആ​ർ.​ടി.​എ
cancel
camera_alt

റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​ർ​മാ​ക്ക്​ ഇ​ഫ്താ​ർ

ഭ​ക്ഷ​ണം ന​ൽ​കു​ന്ന ആ​ർ.​ടി.​എ ജീ​വ​ന​ക്കാ​ര​ൻ

ദു​ബൈ: റ​മ​ദാ​നി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ പ്ര​ത്യേ​ക കാ​മ്പ​യി​നു​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വ്ര​ത​മെ​ടു​ക്കു​ന്ന​ത്​ കാ​ര​ണം ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലും ഉ​റ​ക്ക​ത്തി​ലും മാ​റ്റ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ മ​യ​ക്ക​മോ ത​ള​ർ​ച്ച​യോ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ വാ​ഹ​ന​മോ​ടി​ക്ക​രു​തെ​ന്ന്​ ഡ്രൈ​വ​ർ​മാ​രോ​ട്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. റ​മ​ദാ​നി​ൽ മു​ഴു​വ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ബോ​ധ​വ​ത്ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ആ​ർ.​ടി.​എ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്.

റോ​ഡി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് റ​മ​ദാ​ൻ മു​ന്നോ​ട്ടു​​വെ​ക്കു​ന്ന സ​ൽ​സ്വ​ഭാ​വ​ത്തി​ൽ മാ​തൃ​ക കാ​ണി​ക്കാ​നും റോ​ഡി​ൽ മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലും ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. അ​ഞ്ച് സെ​ക്ക​ൻ​ഡ്​ റോ​ഡി​ൽ മ​യ​ങ്ങു​ന്ന​ത്​ ക​ണ്ണ​ട​ച്ച്​ 180 മീ​റ്റ​ർ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്ന ജ​ർ​മ​ൻ റോ​ഡ്​ സേ​ഫ്​​റ്റി കൗ​ൺ​സി​ലി​ന്‍റെ പ​ഠ​ന​റി​​പ്പോ​ർ​ട്ട്​ ആ​ർ.​ടി.​എ പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും മ​റ്റു വി​വി​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ദു​ബൈ​യി​ൽ ആ​ർ.​ടി.​എ റ​മ​ദാ​ൻ കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ബ​സ്​ ഡ്രൈ​വ​ർ​മാ​ർ, ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ, മ​റ്റു റോ​ഡ്​ ഉ​പ​യോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക്​ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം എ​ന്നി​വ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ഫ്താ​ർ ടെൻറു​ക​ൾ​ക്ക്​ സ​മീ​പം ഡ്രൈ​വ​ർ​മാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബാ​ന​റു​ക​ളും പ​തി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ക്കു​ന്ന​ത്.ജോ​ലി ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഡ്രൈ​വി​ങ്ങി​ൽ മ​യ​ക്ക​വും അ​ശ്ര​ദ്ധ​യും ഉ​ണ്ടാ​കു​ന്ന​ത്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ റ​മ​ദാ​നി​ൽ വ​ലി​യ​രീ​തി​യി​ൽ ആ​ർ.​ടി.​എ കാ​മ്പ​യി​നു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.


വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

*കൂ​ടു​ത​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​നെ, പ്ര​ത്യേ​കി​ച്ച് നോ​മ്പ് തു​റ​ന്ന​തി​നു​ശേ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

*വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ക്ഷ​മ​കാ​ണി​ക്കു​ക. മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക.

*ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കാ​ൻ യാ​ത്ര​ക്ക്​ അ​ധി​ക​സ​മ​യം നീ​ക്കി​വെ​ച്ച് തി​ര​ക്ക് മു​ൻ​കൂ​ട്ടി കാ​ണു​ക.

*ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​വ​രു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക. ഡ്രൈ​വി​ങ്ങി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.

*എ​ല്ലാ ജ​ന​ലു​ക​ളും അ​ട​ച്ച്, എ​യ​ർ ക​ണ്ടീ​ഷ​ൻ ഓ​ണാ​ക്കി കാ​റി​ൽ ഉ​റ​ങ്ങു​ന്ന​ത് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ്വാ​സം​മു​ട്ട​ലി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ഓ​ർ​മി​ക്കു​ക.

*നോ​മ്പ്​ ഏ​കാ​ഗ്ര​ത​യെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യോ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ പൊ​തു​ഗ​താ​ഗ​തം തി​ര​ഞ്ഞെ​ടു​ക്കു​ക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving on ramadanrta campaign
News Summary - Be careful while driving: RTA with Ramadan campaign
Next Story