വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജാഗ്രത വേണം -കെ.എം.സി.സി
text_fieldsദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല മണ്ഡലം ഭാരവാഹികളുടെ
സംയുക്ത യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എ സലാം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം ആവശ്യപ്പെട്ടു.
തൃശൂർ ജില്ല കമ്മിറ്റി വിളിച്ചുചേർത്ത ജില്ല മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ ദേശീയ ദിനമായ ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തുന്ന പരിപാടികൾ യോഗത്തിൽ വിശദീകരിച്ചു. ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ഈദുൽ ഇത്തിഹാദ് ആഘോഷം, തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള പ്രവർത്തനങ്ങൾ, ദുബൈ വെൽഫെയറിന്റെ ‘ഹം സഫർ’ കാമ്പയിൻ എന്നിവ വിജയിപ്പിക്കാൻ ഉള്ള ചർച്ചകൾ നടന്നു. സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് ചർച്ച തുടക്കം കുറിച്ചു. ജില്ല ഉംറ സംഘം ചെയർമാൻ ആർ.വി.എം മുസ്തഫ യാത്ര വിവരണങ്ങൾ നൽകി. മണ്ഡലം ഭാരവാഹികളായ സാദിഖ് തിരുവത്ര, മുസമ്മിൽ ദേശമംഗലം, റഷീദ് മണലൂർ, തൻവീർ കാളത്തോട്, ഷെഹീർ ചെറുതുരുത്തി, സി.കെ ഷറഫുദ്ദീൻ ഗുരുവായൂർ, റുഷാഫിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ല ഭാരവാഹികളും വിവിധ കമ്മിറ്റികളുടെ ചെയർമാന്മാരുമായ അബു ഷമീർ, മുഹമ്മദ് അക്ബർ, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി രൂപവത്കരിക്കാനും, മറ്റു കമ്മിറ്റികൾ പ്രവർത്തന സൗകര്യമുള്ളവരെ ഉൾപ്പെടുത്തി വിപുലീകരിക്കാനും തീരുമാനിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് തളിക്കുളം സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

