ബാവിക്കര കൂട്ടായ്മ പ്രവാസി സംഗമം
text_fieldsബാവിക്കര കൂട്ടായ്മ സംഘടിപ്പിച്ച പ്രവാസി സംഗമം അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
അജ്മാന്: ബാവിക്കര കൂട്ടായ്മയുടെ പ്രവാസി സംഗമവും ക്രിക്കറ്റ് ടൂര്‍ണമെന്റും അജ്മാന് തുംബൈ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്നു. അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഷരീഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. മൊയ്തീന് പന്നടുക്കം, മുഹമ്മദ് സാദിഖ് എന്നിവരെയും യു.എ.ഇയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ബാവിക്കര നിവാസികളെയും ആദരിച്ചു.
കണ്‍വീനര്‍ ഉനൈസ് സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു. പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ ഫയര്‍ വാള്‍സ് ബാവിക്കരയെ തോൽപിച്ച് വൈറ്റ് കാപ്സ് ബാവിക്കര ജേതാക്കളായി. പ്ലെയര്‍ ഓഫ് ദി മാച്ചായി ഉനൈസ് മീത്തലിനെയും ബൗളറായി റാഷിദ് കുട്ടിയാനത്തെയും തിരഞ്ഞെടുത്തു.

