ബാവ, നിങ്ങൾ സൂപ്പറാണ് ബ്രോ
text_fieldsദുബൈ: ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരെ ദുരിതകാലത്ത് ചേർത്തുപിടിക ്കുന്നവരാണ് മലയാളികൾ. പ്രളയവും നിപയും ഇപ്പോൾ കൊറോണകാലവും വിളിച്ചുപറയുന്ന തും അതാണ്. ബംഗളൂരുവിലെ ഹോസ്റ്റലിൽ ഒറ്റപ്പെട്ടുപോയ മകളെ കാണാനാവാതെ ഉറക്കം നഷ്ടപ്പെട്ട പ്രവാസികളായ മാതാപിതാക്കൾക്ക് തുണയായത് ഇതുവരെ കണ്ടിട്ടില്ലാത്ത വയനാട്ടുകാരൻ. നാട്ടിൽ സൂപ്പർ ബാവ എന്നറിയപ്പെടുന്ന ഷമീർ അയച്ചുകൊടുത്ത മകളുടെ ശബ്ദ സന്ദേശമാണ് ഇൗ മാതാപിതാക്കളുടെ ഇപ്പോഴത്തെ ആശ്വാസം.
സൗദിയിൽ ജോലി ചെയ്യുന്ന ജോൺസെൻറ മകൾ ബംഗളൂരുവിലാണ് പഠിക്കുന്നത്. കോവിഡ് പടർന്നതോടെ സുഹൃത്തുക്കളെല്ലാം നാട്ടിേലക്ക് പോയതോടെ ഹോസ്റ്റലിൽ പെൺകുട്ടി ഒറ്റപ്പെട്ട അവസ്ഥയിലായി. മാതാപിതാക്കൾ ഗൾഫിലും സഹോദരൻ മൈസൂരുവിലും ആയതിനാലാണ് ബംഗളൂരുവിൽ തന്നെ തുടരാൻ തീരുമാനിച്ചത്. എന്നാൽ, മൊബൈൽ ഫോൺ കൂടി തകരാറിലായതോടെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെയായി. ഫോണിൽ വിളിച്ച് കിട്ടാതായതോടെ പരിഭ്രാന്തിയിലായ ജോൺസൺ വിവരം സൗദിയിലുള്ള സുഹൃത്ത് സബാഹിനോട് പറഞ്ഞു. കന്നട മാത്രം അറിയാവുന്ന ഹോസ്റ്റൽ വാർഡനുമായി സംവദിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതോടെ പെൺകുട്ടിയെ എങ്ങനെ ബന്ധപ്പെടും എന്നാലോചിച്ചിരിക്കുേമ്പാഴാണ് സബാഹിെൻറ മനസ്സിലേക്ക് ബംഗളൂവിലുള്ള സൂപ്പർ ബാവയുടെ മുഖം ഒാടിയെത്തിയത്. ഒരു േവായിസ് മെസേജ് മാത്രമേ അയച്ചുള്ളൂ, ബാവ സൂപ്പർമാനായി. പെൺകുട്ടിയുടെ ഹോസ്റ്റലിൽ വിളിച്ച് വാർഡനുമായി സംസാരിച്ചു.
അതിനു ശേഷം പെൺകുട്ടിയുമായും സംസാരിച്ച് വോയിസ് റെക്കോഡ് ചെയ്ത് ജോൺസണ് അയച്ചുകൊടുത്തു. ഇതോടെയാണ് തനിക്ക് ഉറങ്ങാൻ കഴിഞ്ഞതെന്ന് ജോൺസൺ പറയുന്നു.മാത്രമല്ല, പെൺകുട്ടിക്ക് ആവശ്യമായ മരുന്ന് ഹോസ്റ്റലിൽ എത്തിക്കുകയും ചെയ്തു. ലോക് ഡൗൺ ആയതിനാൽ നേരിട്ട് പോകാൻ കഴിഞ്ഞില്ല. ഇതിനായി പൊലീസിെൻറ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ഹോസ്റ്റലിൽ എത്തി പെൺകുട്ടിക്ക് മറ്റൊരു മൊബൈൽ ഫോണും ആവശ്യമായ സൗകര്യങ്ങളും ചെയ്ത് കൊടുക്കാമെന്ന് ബാവ ഏറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
