ഇത്തിസലാത്തിന്‍െറ സാങ്കേതിക ഉപകരണങ്ങള്‍ മോഷ്ടിച്ചവരെ പിടികൂടി
text_fieldsഷാര്‍ജ: ഇത്തിസലാത്ത് ടെലികമ്യൂണികേഷന്‍െറ സാങ്കേതിക ഉപകരണങ്ങള്‍ മോഷ്ടിച്ച രണ്ട് പേരെ ഷാര്‍ജ പൊലീസ് പിടികൂടി. ദൈദ് മേഖലയില്‍ നിന്നാണ് ഇവരെ പൊക്കിയത്. വന്‍വിലയുള്ള ബാക്കപ്പ് ബാറ്ററികള്‍, കേബിളുകള്‍ എന്നിവയാണ് ഇവര്‍ പലഭാഗങ്ങളില്‍ നിന്ന് കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. നിരന്തരമായി ബാക്കപ്പ് ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നത് കാണിച്ച് ഇത്തിസലാത്ത് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ തന്നെ നിയമിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മോഷണ സംഘത്തിന്‍െറ നീക്കങ്ങള്‍ മനസിലാക്കിയത്.
മോഷണ സംഘത്തിന്‍െറ ഓരോനീക്കവും അവര്‍ ബന്ധപ്പെടുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയും കൃത്യതയോടെ മനസിലാക്കിയതിന് ശേഷമായിരുന്ന ുഅറസ്റ്റ്. ദൈദില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ് മോഷണ മുതലുകള്‍ സൂക്ഷിച്ചിരുന്നത്.
കടക്കാരനെ ചോദ്യം ചെയ്തപ്പോള്‍ ഇവ ഒരു ബംഗ്ളാദേശുകാരന്‍െറതാണെന്നും അയാള്‍ക്ക് ഈ മുറി സാധനങ്ങള്‍ സൂക്ഷിക്കാന്‍ മാസവാടകക്ക് കൊടുത്തതാണെന്നും സമ്മതിച്ചു. എന്നാല്‍ പൊലീസ് ഈ വാദം അംഗീകരിച്ചില്ല. ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രധാന പ്രതിയായ ബംഗ്ളാദേശുകാരനെ പിടികൂടിയത്.
ഇത്തിസലാത്തിന്‍െറ സാങ്കേതിക ജോലികള്‍ ഉപ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയുടെ വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ബാറ്ററികളും കേബിളുകളുമുള്ള ഇടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതെന്ന് പ്രതികള്‍ പറഞ്ഞു. പൊലീസ് ഈ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
