സബീന ഷാജഹാന് ബഷീർ സ്മാരക പുരസ്കാരം
text_fieldsസബീന ഷാജഹാൻ
റാസല്‍ഖൈമ: 2024ലെ ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു. കവിത സമാഹാരങ്ങളിൽ പ്രവാസി എഴുത്തുകാരി സബീന ഷാജഹാന്റെ ‘ഭൂമിയെ ചുമക്കുന്നവൾ’ അവാർഡ് നേടി. നോവൽ, കഥാസമാഹാരം, കവിതാസമാഹാരം, പഠനം, ജീവചരിത്രം എന്നീ അഞ്ചു വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് കോഴിക്കോട് കേന്ദ്രമായ ആശയം ബുക്സ് പ്രഖ്യാപിച്ചത്. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ പ്രത്യേക ജൂറി പുരസ്കാരവും ഉൾപ്പെടെ 16 പേർക്കാണ് അവാർഡുകൾ നൽകുന്നത്.
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ആശയം ബുക്സ് പുറത്തിറക്കിയ അനുസ്മരണ- പഠന ഗ്രന്ഥത്തിന്റെ (ബഷീർ: വർത്തമാനത്തിന്റെ ഭാവി) അനുബന്ധമായാണ് ബഷീർ സ്മാരക പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ആശയം ബുക്സ് അധ്യക്ഷനും ചീഫ് എഡിറ്ററുമായ പ്രഫ. എം.കെ. സാനുവിന്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. പാം അക്ഷരതൂലിക പുരസ്കാര ജേതാവായ സബീന ഷാജഹാൻ 18 വര്‍ഷമായി യു.എ.ഇയിലുണ്ട്. തിരുവനന്തപുരം സ്വദേശി അബ്ദുല്‍കരീം -ഹവ്വ ഉമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഷാജി മണക്കാട്. മക്കള്‍: സാബിത്, സാജിദ്, ഷിബിന്‍, ഐഷ, അസിന് ഫാത്തിമ, അയാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

