ബഷീർ അനുസ്മരണവും പുസ്തകചർച്ചയും
text_fieldsഷാർജ: പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും പുസ്തകചർച്ചയും സംഘടിപ്പിക്കുന്നു. ജൂൺ ആറ് ഞായറാഴ്ച വൈകീട്ട് നാലു മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ റസീന ഹൈദറിന്റെ ഖാൻ യൂനുസിലെ ചെമ്പോത്ത് എന്ന നോവലും ഹാരിസ് യൂനുസിന്റെ റെയിൽവേ സ്റ്റേഷൻ എന്ന കവിതാ സമാഹാരവുമാണ് ചർച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങൾ. കവി കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ അജിത് കണ്ടല്ലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രവീൺ പാലക്കീൽ മോഡറേറ്ററാകുന്ന പുസ്തക ചർച്ചയിൽ സിറാജ് നായർ, ഗീതാഞ്ജലി എന്നിവർ പുസ്തകാവതരണം നടത്തും. രാജേഷ് ചിത്തിര, ദീപ സുരേന്ദ്രൻ, ഹമീദ് ചങ്ങരംകുളം, ഉഷ ഷിനോജ്, അക്ബർ ആലിക്കര എന്നിവർ സംസാരിക്കും. ഹാരിസ് യൂനുസ്, റസീന ഹൈദർ എന്നിവർ മറുപടി പ്രസംഗം നടത്തും. ബിജു വിജയ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

