ബശീർ അബ്ദുല്ല; വിടപറഞ്ഞത് ഗൾഫിലെ ആദ്യ മലയാള റേഡിയോയുടെ സഹശിൽപി
text_fieldsറാസൽ ഖൈമ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി, സ്റ്റേഷൻ ഡയറക്ടർ താരിഖ് അൽ ബദവി എന്നിവർക്കൊപ്പം ബഷീർ അബ്ദുല്ല (ഫയൽ ചിത്രം)
ദുബൈ: 'നിങ്ങൾ ശ്രവിക്കുന്നത് റാസൽഖൈമ റേഡിേയാ'... മലയാളിയുടെ ഗൾഫ് പ്രവാസജീവിതത്തിെല സുപ്രധാന നാഴികക്കല്ലായിരുന്നു 1992 മേയ് ആദ്യവാരത്തിൽ പുറത്തുവന്ന ആ ശബ്ദം. നാടിെൻറ ഗൃഹാതുരതയിൽ കഴിയുന്ന മലയാളിക്ക് കടലിനിക്കെര പത്രങ്ങളും ചാനലുകളും സജീവമാകുംമുമ്പ് ആദ്യമായി റേഡിയോ ശബ്ദം േകൾപ്പിക്കുകയായിരുന്നു അത്.ആ നിമിഷത്തിെൻറ സഹശിൽപിയായ വ്യക്തിത്വത്തെയാണ് കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂർ സ്വദേശി ബശീർ അബ്ദുല്ലയുടെ വേർപാടോടെ നഷ്ടമായത്.
1990 ആഗസ്റ്റിലാണ് യു.എ.ഇയിൽ മാധ്യമപ്രവർത്തകനായ കോഴിേക്കാട് ചേന്ദമംഗലൂർ സ്വദേശി കെ.ടി. അബ്ദുറബ് ഗൾഫിലെ മലയാള േറഡിേയാ യാഥാർഥ്യമാക്കാൻവേണ്ടി രംഗത്തുവന്നത്. റാസൽഖൈമ േറഡിേയാ മേധാവി ശൈഖ് അബ്ദുൽ അസീസ് അൽ ഖാസിമി പിന്തുണ നൽകിയേതാടെ അബ്ദുറബ്, ബശീർ അബ്ദുല്ലയുടെ സഹായത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടുനീക്കിയത്. ഇരുവരും കടംവാങ്ങിയും ൈകയിലുള്ളത് എടുത്തും സ്വപ്നത്തിന് പിന്നാലെ തളരാതെ സഞ്ചരിച്ചപ്പോൾ ഗൾഫ് പ്രവാസികൾക്ക് മലയാളം റേഡിയോ ലഭ്യമായിത്തുടങ്ങി. റാസൽഖൈമ റേഡിേയായുമായി ഇതിനായി കരാറിൽ ഒപ്പുവെച്ചവത് ഇവർ രണ്ടുപേരും ചേർന്നായിരുന്നു. പ്രവാസിക്ക് മൂന്ന് ദിവസത്തിന് ശേഷം മാത്രം പത്രങ്ങൾ ലഭ്യമായിരുന്ന കാലത്ത് വാർത്താ അവലോകനങ്ങളും മുഖാമുഖങ്ങളും ഗാനങ്ങളുമെല്ലാമടങ്ങിയ റേഡിേയാ പരിപാടി വലിയരീതിയിൽ സ്വീകരിക്കപ്പെട്ടു. പ്രേക്ഷക ശ്രദ്ധനേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ശക്തമായതോടെ ഇരുവരും റേഡിേയാ കൈമാറുകയായിരുന്നു.
പുതിയ പുതിയ ആശയങ്ങൾ, നിലക്കാത്ത ഉർജം, ഒരിക്കലും പിന്മാറാത്ത പ്രകൃതം, പരസഹായ മനഃസ്ഥിതി എന്നിങ്ങനെയുള്ള ബശീറിനൊപ്പം നടക്കുേമ്പാൾ പ്രതിസന്ധികളൊന്നും തടസ്സമായില്ല. 'ബശീറിെൻറ ആവേശം ചേർന്നപ്പോഴാണ് റേഡിേയാ എന്ന സ്വപ്നത്തിന് നിറം കൈവന്നത് -അബ്ദുറബ് സഹപ്രവർത്തകനെ ഒാർത്തെടുക്കുന്നത് ഇങ്ങനെ. മലയാള റേഡിയോ എന്ന ആശയത്തിന് പിന്നാലെ ഒാടിയോടി തളർന്ന് നിൽക്കുേമ്പാഴാണ് ബശീർ അബ്ദുല്ലയെ പരിചയപ്പെടുന്നത്. 1991ലാണത്. കൂടെയുണ്ടായിരുന്ന ചിലർ പിന്മാറിയ, ആഗ്രഹം വഴിയിലുപേക്ഷിക്കേണ്ടിവരുമെന്ന് തോന്നിത്തുടങ്ങിയ കാലമായിരുന്നു. പിന്നീട് ബശീറിെൻറ ആവേശമാണ് സ്വപ്നത്തിന് ജീവൻ പകർന്നത് -അദ്ദേഹം ഒാർത്തെടുത്തു. പ്രവാസചരിത്രത്തിലെ സുപ്രധാനമായൊരു ചുവടുവെപ്പിന് കാരണക്കാരനായ ബശീറിനെ ആദരിക്കാനോ ഒാർക്കാനോ പിന്നീട് ആ വഴിയിൽ സഞ്ചരിച്ചവരോ പ്രവാസലോകമോ മുൻകൈയെടുത്തില്ലെന്ന പരിഭവംകൂടി അബ്ദുറബ് 'മാധ്യമ'വുമായി പങ്കുവെച്ചു.
ഖലീജ് ടൈംസ്, ഗൾഫ് ടൈംസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ സർക്കുലേഷൻ വിഭാഗത്തിലാണ് ബശീർ അബ്ദുല്ല പ്രവർത്തിച്ചത്. 20 വർഷത്തിലേറെ നീണ്ട പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങി വിശ്രമജീവിതം നയിക്കവെയാണ് ലോകത്തോട് വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

