Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

text_fields
bookmark_border
ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു
cancel
camera_alt

പ്രവാസി ബുക്സിന്‍റെ കീഴിൽ നടന്ന ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും കവി കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്യുന്നു

ഷാർജ: പ്രവാസി ബുക്സിന്‍റെ കീഴിൽ ബഷീർ അനുസ്മരണവും പുസ്ത ചർച്ചയും സംഘടിപ്പിച്ചു. ഷാർജ മുവൈലയിലെ അൽ സഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍റ്​ സെന്‍ററിൽ നടന്ന പരിപാടിയിൽ റസീന ഹൈദറിന്‍റെ ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവലും ഹാരിസ് യൂനുസിന്‍റെ റെയിൽവേ സ്റ്റേഷൻ എന്ന കവിത സമാഹാരവുമാണ് ചർച്ച ചെയ്തത്.

കവി കമറുദ്ദീൻ ആമയം ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജിത് കണ്ടല്ലൂരിന്‍റെ ബഷീർ അനുസ്മരണ കുറിപ്പ് എം.സി. നവാസ് അവതരിപ്പിച്ചു. കെ. ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പ്രവീൺ പാലക്കീൽ മോഡറേറ്ററായിരുന്നു. ചർച്ചയിൽ ഗീതാഞ്ജലി, സിറാജ് നായർ എന്നിവർ പുസ്തകാവതരണം നടത്തി.

റസീന ഹൈദറിന്‍റെ ഖാൻ യൂനിസിലെ ചെമ്പോത്ത് മൂന്നാം പതിപ്പിന്‍റെ കവർ പ്രകാശനം ജന്നി ജോസഫ്, ദിലീപ് സി.എൻ.എൽ ചേർന്ന് നിർവഹിച്ചു. രാജേഷ് ചിത്തിര, ദീപ സുരേന്ദ്രൻ, ഹമീദ് ചങ്ങരംകുളം, അനു വന്ദന, ഉഷ ഷിനോജ്, അക്ബർ ആലിക്കര, ദീപ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഹാരിസ് യൂനുസ്, റസീന ഹൈദർ എന്നിവർ മറുപടി പ്രസംഗം നടത്തി. അജിത് വള്ളോലി സ്വാഗതവും ഹമീദ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Basheer memorial and book discussion organized
Next Story