ശുചിത്വം പോരാ, മുസഫയിൽ 35 ബാർബർ ഷാപ്പുകൾക്ക് മുന്നറിയിപ്പ്
text_fieldsഅബൂദബി: ആരോഗ്യ-സുരക്ഷാ നിലവാരം പാലിക്കാത്ത മുസഫ വ്യവസായ മേഖലയിലെ 35 സലൂണുകൾക്ക് മുന്നറിയിപ്പ്. അബുദബി നഗരസഭ അധികൃതർ മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. പരിശോധനക്കൊപ്പം വൃത്തിയോടും സുരക്ഷയോടെയും ജോലി ചെയ്യുന്നതു സംബന്ധിച്ച് ബാർബർ തൊഴിലാളികൾക്ക് ബോധവത്കരണവും നൽകുന്നുണ്ട്. 235 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പലയിടങ്ങളിലും ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിൽ വീഴ്ച കണ്ടെത്തി. റേസറുകളും ഉപകരണങ്ങളും വൃത്തിയായും കൃത്യമായും സൂക്ഷിക്കുന്നില്ലെന്നും ഒാേരാ തവണ ഉപയോഗിച്ച ശേഷവും നന്നായി വൃത്തിയാക്കുന്നില്ലെന്നും ചില സ്ഥാപനങ്ങളിൽ നിന്ന് വ്യക്തമായി. പ്രഥമ ശുശ്രൂഷാ കിറ്റ് ഇല്ലാത്തതും അഗ്നി ശമന സംവിധാനങ്ങൾ ഒരുക്കാത്തതും കണ്ടെത്തിയിട്ടുണ്ട്.
ജനങ്ങളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിച്ചു നിർത്തുന്നതിൽ സലൂണുകൾക്കുള്ള പങ്ക് ബോധ്യപ്പെടുത്തിയ ഉേദ്യാഗസ്ഥർ നിയമം ലംഘിക്കുകയും ശുചിത്വത്തിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.