Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​റ​ഖ ആ​ണ​വോ​ര്‍ജ...

ബ​റ​ഖ ആ​ണ​വോ​ര്‍ജ നി​ല​യം നാ​ലാം യൂ​നി​റ്റ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
barakha nuclear power plant
cancel
camera_alt

ബ​റ​ഖ ആ​ണ​വോ​ര്‍ജ നി​ല​യം നാ​ലാം യൂ​നി​റ്റ്

അ​ബൂ​ദ​ബി: ബ​റ​ഖ ആ​ണ​വോ​ര്‍ജ നി​ല​യ​ത്തി​ലെ നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും യൂ​നി​റ്റ് വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​താ​യി എ​മി​റേ​റ്റ്‌​സ് ആ​ണ​വോ​ര്‍ജ കോ​ര്‍പ​റേ​ഷ​ന്‍ (ഇ​നെ​ക്) അ​റി​യി​ച്ചു. അ​ണു​വി​ഭ​ജ​ന​ത്തി​ലൂ​ടെ ചൂ​ട് ഉ​ല്‍പാ​ദി​പ്പി​ച്ച നാ​ലാ​മ​ത്തെ പ്ലാ​ന്‍റ്​ ഇ​തി​ലൂ​ടെ നീ​രാ​വി​യു​ണ്ടാ​ക്കു​ക​യും ട​ര്‍ബൈ​ന്‍ ക​റ​ക്കി വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. വ​രും ആ​ഴ്ച​ക​ളി​ല്‍ നാ​ലാം യൂ​നി​റ്റി​നെ ദേ​ശീ​യ ഊ​ര്‍ജ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കും. പ​രീ​ക്ഷ​ണ​ഘ​ട്ടം പി​ന്നി​ടു​മ്പോ​ഴേ​ക്ക് പ​തി​യെ ഊ​ര്‍ജ ഉ​ല്‍പാ​ദ​ന​ശേ​ഷി പ​ര​മാ​വ​ധി​ത​ല​ത്തി​ല്‍ വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. നാ​ലാ​മ​ത്തെ യൂ​നി​റ്റി​ന്‍റെ പ്ര​വ​ര്‍ത്ത​നം​കൂ​ടി തു​ട​ങ്ങാ​നാ​യ​ത് സു​പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന് ഇ​നെ​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ മു​ഹ​മ്മ​ദ് അ​ല്‍ ഹ​മ്മാ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷ​മാ​യി യു.​എ.​ഇ ആ​ളോ​ഹ​രി ശു​ദ്ധോ​ര്‍ജ തോ​ത് ലോ​ക​ത്തി​ലെ മ​റ്റേ​തൊ​രു രാ​ജ്യ​ത്തേ​തി​നെ​ക്കാ​ള്‍ ഉ​യ​ര്‍ത്തി​യെ​ന്നും ഇ​തി​ന്‍റെ 75 ശ​ത​മാ​ന​വും ബ​റ​ക്ക നി​ല​യ​ത്തി​ല്‍നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നാ​ലാ​മ​ത്തെ യൂ​നി​റ്റു​കൂ​ടി പൂ​ര്‍ണ​തോ​തി​ല്‍ ഉ​ല്‍പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ ബ​റ​ഖ നി​ല​യം ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍ബ​ണ്‍മു​ക്ത ഊ​ര്‍ജം 5600 മെ​ഗാ​വാ​ട്ടാ​യി ഉ​യ​രും. ഇ​ത് യു.​എ.​ഇ​യു​ടെ ആ​കെ വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ 25 ശ​ത​മാ​ന​മാ​ണ്. 2020 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു നി​ല​യ​ത്തി​ന്‍റെ ആ​ദ്യ യൂ​നി​റ്റി​ന്‍റെ പ്ര​വ​ര്‍ത്ത​ന ലൈ​സ​ന്‍സ് ല​ഭി​ച്ച​ത്.2021 മാ​ര്‍ച്ചി​ല്‍ ര​ണ്ടാം യൂ​നി​റ്റി​നും ലൈ​സ​ന്‍സ് ല​ഭി​ച്ചു. 2021 ഏ​പ്രി​ല്‍ ഒ​ന്നി​നാ​ണ് ഒ​ന്നാം യൂ​നി​റ്റി​ന്‍റെ വാ​ണി​ജ്യ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളി​ല്‍നി​ന്ന് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ച്ചി​രു​ന്ന​തി​ലൂ​ടെ പു​റ​ന്ത​ള്ളി​യി​രു​ന്ന 50 ല​ക്ഷ​ത്തി​ലേ​റെ ട​ണ്‍ കാ​ര്‍ബ​ണാ​ണ് ഒ​ന്നാം യൂ​നി​റ്റ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച് ഒ​രു​വ​ര്‍ഷം കൊ​ണ്ട് ബ​റ​ഖ ആ​ണ​വോ​ര്‍ജ നി​ല​യം ഇ​ല്ലാ​താ​ക്കി​യ​ത്. 2025ഓ​ടെ അ​ബൂ​ദ​ബി​യു​ടെ വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ 85 ശ​ത​മാ​ന​വും ബ​റ​ഖ ആ​ണ​വോ​ര്‍ജ നി​ല​യും ഉ​ല്‍പാ​ദി​പ്പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBarakha Nuclear Power plant
News Summary - Barakha Nuclear Power Plant 4th unit started operation
Next Story