Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒന്നാം യൂനിറ്റ്​...

ഒന്നാം യൂനിറ്റ്​ നിർമാണം പൂർത്തിയായി;  പ്രവർത്തനം അടുത്ത വർഷം

text_fields
bookmark_border
ഒന്നാം യൂനിറ്റ്​ നിർമാണം പൂർത്തിയായി;  പ്രവർത്തനം അടുത്ത വർഷം
cancel
camera_alt??? ??? ?????
അബൂദബി: യു.എ.ഇയുടെ ബറക ആണവ നിലയത്തിലെ ആദ്യ ആണവ റിയാക്​ടർ യൂനിറ്റി​​െൻറ നിർമാണം പൂർത്തിയായി. എന്നാൽ, റിയാക്​ടറി​​െൻറ പ്രവർത്തനം 2018ലേ ആരംഭിക്കുകയുള്ളൂവെന്ന്​ എമിറേറ്റ്​സ്​ ആണവോർജ കോർപറേഷൻ (ഇനെക്​) അറിയിച്ചു. 
ഇനെകും കൊറിയ വൈദ്യുതോർജ കോർപറേഷനും (കെപ്​കോ) ചേർന്നാണ്​ റിയാക്​ടറി​​െൻറ നിർമാണം പൂർത്തിയാക്കിയത്​. കെപ്​കോക്ക്​ കീഴിലുള്ള കൊറിയ ഹൈഡ്രോ^ന്യൂക്ലിയർ പവറാണ്​ സുരക്ഷ ഉറപ്പ്​ വരുത്തുന്നതിനുള്ള പരീക്ഷണവും കമീഷനിങ്ങിനുള്ള  പ്രവർത്തന സംവിധാനങ്ങളും കൈകാര്യം ചെയ്യുക. പരീക്ഷണാർഥത്തിലുള്ള പ്രവർത്തനങ്ങൾക്ക്​ ശേഷം ഇനെകി​​െൻറയും കെപ്​കോയുടെയും സംയുക്​ത സംരംഭമായ നവാഹ്​ ഉൗർജ കമ്പനി ആയിരിക്കും ഒന്നാം യൂനിറ്റ്​ ആണവ റിയാക്​ടറി​​െൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുമായും (​െഎ.എ.ഇ.എ) ആണവ വിദഗ്​ധരുടെ ആഗോള കൂട്ടായ്​മയുമായും ചേർന്ന്​ യൂനിറ്റ്​ ഒന്നി​​െൻറ വിലയിരുത്തലും പ്രവർത്തനം തുടങ്ങുന്നതിനുള്ള സമയം നിശ്ചയിക്കലും നടത്തുമെന്ന്​ നവാഹ്​ ആക്​ടിങ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ മുഹമ്മദ്​ ആൽ സുവൈദി അറിയിച്ചു. ആണവ വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾക്ക്​ അനുസൃതമാണെന്ന്​ ആഗോള പരിശോധന നടത്തി ഉറപ്പാക്കുന്നതിന്​ സമയം ആവശ്യമാണെന്നും അതിനാലാണ്​ യൂനിറ്റ്​ ഒന്നി​​െൻറ പ്രവർത്തനം ആരംഭിക്കുന്നത്​ 2018 വരെ വൈകുന്നതെന്നും ഇനെക്​ പ്രസ്​താവനയിൽ അറിയിച്ചു. 
ആവശ്യത്തിന്​ സമയവും വൈദഗ്​ധ്യവും പ്രവൃത്തിപരിചയവും ആവശ്യമാണെന്ന്​ ​െഎ.എ.ഇ.എയിലെ മുൻ ഡെന്മാർക്ക്​ പ്രതിനിധി ജാൺ ബെർണാർഡ്​ അഭിപ്രായപ്പെട്ടു. നിരവധി പരീക്ഷണങ്ങളും നടപടികളും ഇതിന്​ ആവശ്യമാണ്​. നിലയം പ്രവർത്തിപ്പിക്കുന്നതിന്​ എല്ലാ നിലക്കും യോഗ്യതയുള്ള ജീവനക്കാരാണെന്ന്​ തെളിയിക്കുന്നതും പ്രധാനമാണെന്ന്​ അദ്ദേഹം പറഞ്ഞു. 
2012ലാണ്​ ആണവ നിലയം ഒന്നാം യൂനിറ്റി​​െൻറ നിർമാണം ആരംഭിച്ചത്​. മൊത്തം നാല്​ യൂനിറ്റുകളാണ്​ ബറക ആണവ നിലയത്തിനുള്ളത്​. യു.എ.ഇയുടെ ​ൈവദ്യുതി ആവശ്യത്തി​​െൻറ നാലിലൊന്ന്​ ഇതിൽനിന്ന്​ ഉൽപാദിപ്പിക്കാൻ സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - baraka.jpg
Next Story