Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബറക ആണവനിലയത്തിൽ​...

ബറക ആണവനിലയത്തിൽ​ ഇന്ധനം എത്തി

text_fields
bookmark_border
ബറക ആണവനിലയത്തിൽ​ ഇന്ധനം എത്തി
cancel
camera_alt??? ????????

അബൂദബി: ബറക ആണവനിലയത്തിലെ ഒന്നാം യൂനിറ്റിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ഇന്ധനം എത്തിച്ചതായി എമിറേറ്റ്​സ്​ ആണവോർജ കോർപറേഷൻ (ഇ.എൻ.ഇ.സി) അറിയിച്ചു. ഒന്ന്​, രണ്ട്​ യൂനിറ്റുകളുടെ പ്രവർത്തനത്തിന്​ ഫെഡറൽ ആണവ നിയന്ത്രണ അതോറിറ്റി (എഫ്​.എ.എൻ.ആർ) ലൈസൻസ്​ അനുവദിക്കുന്നത്​ വരെ ഇന്ധനം ആണവനിലയത്തിൽ സൂക്ഷിക്കും. അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുടെയും (​െഎ.എ.ഇ.എ) എഫ്​.എ.എൻ.ആറി​​െൻറയും ശിപാർശകൾക്ക്​ അനുസൃതമായ രീതിയിൽ ഉന്നത നിലവാരത്തിലും സുരക്ഷയിലുമാണ്​ ഇന്ധനം ബറകയിലെത്തിച്ചത്​. 
യു.എ.ഇയിലെ ആദ്യത്തെ ആണവ റിയാക്​ടർ പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കെ പ്രഥമ ആണവ ഇന്ധനം വിജയകരമായി എത്തിക്കാൻ സാധിച്ചത്​ ഇ.എൻ.ഇ.സിയുടെയും യു.എ.ഇയുടെ സമാധാന ആണവോർജ പദ്ധതിയുടെയും മികച്ച നേട്ടമാണെന്ന്​ ഇ.എൻ.ഇ.സി സി.ഇ.ഒ മുഹമ്മദ്​ ആൽ ഹമ്മാദി അഭിപ്രായപ്പെട്ടു. ഇന്ധനം എത്തിക്കൽ വിജയകരമാക്കിയതിന്​ ഇ.എൻ.ഇ.സിയിലെ വിവിധ സംഘങ്ങളോടും സംയുക്​ത സംരംഭ പങ്കാളികളായ കൊറിയ ഇലക്​ട്രിക്​ പവർ കോർപറേഷൻ, നവാഹ്​, എഫ്​.എ.എൻ.ആർ, സി.​െഎ.സി.പി.എ തുടങ്ങിയവരോടും നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു. 
എഫ്​.എ.എൻ.ആർ ചട്ട പ്രകാരം ബറക നിലയത്തിലെത്തിയ ഇന്ധനം ഇ.എൻ.ഇ.സിയുടെയും നവാഹി​​െൻറയും വിദഗ്​ധർ സൂക്ഷ്​മായി പരിശോധിച്ചിട്ടുണ്ട്​. ഇന്ധനത്തി​​െൻറ ഘടനാപരമായ സമ്പൂർണത ഉറപ്പുവരുത്തുന്നതിനും ഗുണ​േമന്മ ഉറപ്പാക്കാനുമാണ്​ ഇൗ പരിശോധന നടത്തുന്നത്​. ലഭ്യമായ ഇന്ധനം ഗുണമേന്മ പരിശോധനയിൽ വിജയിച്ചതായും വൈദ്യുതി ഉൽപാദനത്തിന്​ സജ്ജമാണെന്നും അറിയിക്കുന്നതിൽ സ​േന്താഷമുണ്ടെന്ന്​ ഇ.എൻ.ഇ.സിയുടെ ഇന്ധന സമ്പാദന^വിശകലന എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ. മുഹമ്മദ്​ അബ്​ദുല്ല പറഞ്ഞു. ഇ.എൻ.ഇ.സിയുടെ പ്രഥമ പരിഗണന സമൂഹത്തി​​െൻറയും പരിസ്​ഥിതിയുടെയും ഉദ്യോഗസ്​ഥരുടെയും സാ​േങ്കതികവിദ്യയുടെയും സുരക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
യു.എ.ഇയുടെ ആണവ പദാർഥ പ്രഥമ പട്ടിക പരിശോധിച്ച്​ കുറ്റമറ്റതാണെന്നും സമ്പൂർണമാണെന്നും അന്താരാഷ്​ട്ര ആണവോർജ എജൻസി (​െഎ.എ.ഇ.എ) സുരക്ഷാ ഉദ്യോഗസ്​ഥർ ഉറപ്പ്​ വരുത്തിയതായി യു.എ.ഇ ആണവ നിയന്ത്രണ ഫെഡറൽ അതോറിറ്റി (എഫ്​.എ.എൻ.ആർ) നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ ആണവ പദാർഥങ്ങളെ കുറിച്ചും അവ കൈവശം വെക്കുന്നവരെ കുറിച്ചും ഉപയോഗിക്കുന്നവരെ കുറിച്ചുമുള്ള രജിസ്​റ്ററാണ്​ ആണവ പദാർഥ പ്രഥമ പട്ടിക. ആണവ പദാർഥ നിയന്ത്രണത്തിനും കണ​െക്കടുപ്പിനുമുള്ള യു.എ.ഇയുടെ രാഷ്​ട്ര സംവിധാനം അടിസ്​ഥാനമാക്കി എഫ്​.എ.എൻ.ആർ ആണ്​ ആണവ പദാർഥ പ്രഥമ പട്ടിക തയാറാക്കിയത്​. വിയന്നയിലെ ​െഎ.എ.ഇ.എയിലെ യു.എ.ഇയുടെ സ്​ഥിരം പ്രതിനിധി മുഖേനയാണ്​ പട്ടിക അന്താരാഷ്​ട്ര ആണവോർജ എജൻസിക്ക്​ സമർപ്പിച്ചത്​. പരിശോധനയുടെ ഭാഗമായി ​െഎ.എ.ഇ.എ ഉദ്യോഗസ്​ഥർ ബറക ആണവനിലയവും കുറഞ്ഞ അളവ്​ ആണവ പദാർഥം ഉപയോഗിക്കുന്ന മറ്റു സ്​ഥലങ്ങളും സന്ദർശിച്ചിരുന്നു. ആണവ പദാർഥത്തി​​െൻറയും സാ​േങ്കതിക വിദ്യയുടെയും ദുരുപയോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ആണവായുധ വ്യാപനം തടയുന്നതിനാണ്​ െഎ.എ.ഇ.എ ഇത്തരം പരിശോധനകൾ നടത്തുന്നത്​.

baraka: 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - baraka
Next Story