ബറാക്ക ആണവോർജ പ്ലാൻറ്: രണ്ടാം യൂനിറ്റിെൻറ പ്രവർത്തനം പൂർത്തിയായി
text_fieldsഅബൂദബി: പശ്ചിമ അബൂദബിയിലെ ബറാക്ക ആണവോർജ പ്ലാൻറിലെ രണ്ടാം യൂനിറ്റിൽ ആണവ നിലയങ്ങളുടെ പ്രവർത്തനം പൂർത്തിയായി. വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ സ്രോതസ്സുകളിൽനിന്ന് രാജ്യവ്യാപകമായി 25 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിെൻറ പകുതി ചുമതലയാണ് ബറാക്ക ആണവോർജ നിലയത്തിലെ രണ്ടു പ്ലാൻറുകളിലൂടെ നിർവഹിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ പരിസ്ഥിതി സൗഹൃദമായി വൈദ്യുതി ഉൽപാദിപ്പിക്കാനും ടർബൈനുകൾ സുരക്ഷിതമായി തിരിക്കാനും കഴിയും. രണ്ടാമത്തെ ആണവോർജ പ്ലാൻറ് രാജ്യത്തെ പ്രധാന വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വൈദ്യുതി നില ഉയർത്തുകയും അന്തിമ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്യും. ഊർജോൽപാദന മേഖലയിൽ കാർബൺ കുറക്കുന്നതിന് ആണവോർജ നിലയം മികച്ച സംഭാവന ചെയ്യും. ആദ്യത്തെ പ്ലാൻറ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുശേഷമാണ് രണ്ടാമത്തെ ആണവോർജ പ്ലാൻറിലും ഉൽപാദനം ആരംഭിക്കാനുള്ള നേട്ടം കൈവരിച്ചത്. നാല് ആണവോർജ പ്ലാൻറുകളിൽ അടുത്ത രണ്ടെണ്ണത്തിെൻറ നിർമാണം പൂർത്തിയാക്കുന്നതിന് ഗണ്യമായ പുരോഗതിയാണിപ്പോൾ നടക്കുന്നത്. ബറാക്ക ആണവോർജ പ്ലാൻറുകളും പ്രവർത്തനമാരംഭിക്കുമ്പോൾ മൊത്തം 5.6 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയും ഓരോ വർഷവും 210 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

