ബാങ്കുകളുടെ പേരിലും തട്ടിപ്പ്; കരുതിയിരിക്കണമെന്ന് അബൂദബി പൊലീസ്
text_fieldsഅബൂദബി: ബാങ്കുകളുടെ പേരിൽ ഒാൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന് അബൂദബി പൊ ലീസിെൻറ മുന്നറിയിപ്പ്. പ്രമുഖ ബാങ്കുകളുടെ വെബ്സൈറ്റുകൾ വ്യാജമായി നിർമ്മിച്ചാണ ് തട്ടിപ്പ് നടത്തുന്നത്. യഥാർത്ഥ വെബ്സൈറ്റിൽ നിന്ന് നേരീയ വിത്യാസം മാത്രമെ ഇത്തരം വെബ്സൈറ്റുകൾക്ക് ഉണ്ടാകൂ.
ഇ മെയിൽ വഴിയും മൊബൈൽഫോണിൽ സന്ദേശങ്ങൾ അയച്ചുമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. വിവിധ തരം സമ്മാനങ്ങളും മറ്റും നൽകാമെന്നും വിവിധ ആനുകൂല്ല്യങ്ങൾ ഉള്ള െക്രഡിറ്റ് കാർഡ് നൽകാമെന്നും മറ്റും പറഞ്ഞാണ് തട്ടിപ്പുകാർ ഉപപഭോക്താക്കെള സമീപിക്കുന്നത്.
അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ചോദിക്കുന്ന വെബ്സൈറ്റ് ഇൗ വിവരങ്ങൾ തട്ടിപ്പുകാരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അക്കൗണ്ട് വിവരങ്ങൾ ഒരു സാഹചര്യത്തിലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഒമറാൻ അഹ്മദ് അൽ മസ്റൂയി പറഞ്ഞു. മോഷ്ടിക്കപ്പെടുന്ന വിവരങ്ങൾ ഉപയോഗിച്ച് കുറ്റവാളികൾ ബാങ്കുകളെ സമീപിച്ച് െക്രഡിറ്റ് കാർഡ് നഷ്ടപ്പെട്ടുവെന്ന് തെറ്റിദ്ധരിപ്പിച്ച് വിലാസം മാറ്റി പുതിയ കാർഡ് സമ്പാദിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
