Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാങ്ക് തട്ടിപ്പ്; ഷാർജയിൽ ഏഴ് ഏഷ്യക്കാർ പിടിയിൽ
text_fieldsbookmark_border
അറസ്റ്റിലായ ബാങ്ക് തട്ടിപ്പ് സംഘം
ഷാർജ: ഷാർജയുടെ കിഴക്കൻ മേഖലയിലെ ബാങ്കിടപാടുകാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന ഏഴ് ഏഷ്യക്കാരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. സ്ത്രീകൾ അടക്കമുള്ളവരെ കബളിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പരാതിലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് വലയിലായത്.
ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് നടത്തുവാനുണ്ടെന്ന് പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പുകാരൻ 32,000 ദിർഹം കവർന്നെടുത്തതെന്നാണ് സ്ത്രീ നൽകിയ പരാതി. ഇത്തരത്തിൽ നിരവധി പേരാണ് തട്ടിപ്പിനിരയായത്. കൂടുതൽ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകാർക്ക് ഇരയാകരുതെന്നും ബാങ്ക് വിശദാംശങ്ങൾ ആർക്കും നൽകരുതെന്നും പൊലീസ് പറഞ്ഞു.
Next Story

