നിയമലംഘനം; വിദേശ ബാങ്കിന് 59 ലക്ഷം ദിർഹം പിഴ
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം എന്നിവ നൽകുന്നതിനെതിരായ നിയമം ലംഘിച്ച വിദേശ ബാങ്കിന്റെ യു.എ.ഇയിലെ ബ്രാഞ്ചിന് സെൻട്രൽ ബാങ്ക് 59 ലക്ഷം പിഴ ചുമത്തി.
ബാങ്കിന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. ഫെഡറൽ നിയമത്തിലെ 14ാം വകുപ്പ് പ്രകാരമാണ് നടപടിയെടുത്തത്.
രാജ്യത്തെ എല്ലാ ബാങ്കുകളും ജീവനക്കാരും ഇവിടത്തെ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ളതാണ് സെൻട്രൽ ബാങ്കിന്റെ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമങ്ങൾ ലംഘിച്ച ധന ഇടപാട് സ്ഥാപനങ്ങൾക്കെതിരെ സെൻട്രൽ ബാങ്ക് പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

