Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നാം നിലയിൽ നിന്ന്...

മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ
cancel

ഷാർജ: പൊലീസ് റെയ്​ഡിനിടെ അറസ്​റ്റിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തി​െൻറ മൂന്നാം നിലയിൽ നിന്ന് ചാടിയ 45 കാരൻ ഗുരുതരാവസ്​ഥയിൽ.

ചൊവ്വാഴ്ച രാത്രി ഷാർജയിലെ അൽ നബാ ഏരിയയിലെ കെട്ടിടത്തിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ താഴേക്ക് ചാടിയത്. കാലിനും തലക്കുമാണ് പരിക്ക്. സംഭവം നടന്ന അപ്പാർട്ട്‌മെൻറിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചതി‍െൻറ അടിസ്​ഥാനത്തിലാണ്​ റെയ്​ഡ്​ നടത്തിയതെന്ന്​ പൊലീസ് പറഞ്ഞു. ഇയാൾ പൊലീസുകാരെ കണ്ടപ്പോൾ പരിഭ്രാന്തനായി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. വാസിത് പൊലീസ് സ്​റ്റേഷനാണ് അന്വേഷണ ചുമതല.

Show Full Article
TAGS:critical condition 
News Summary - Bangladeshi man jumps from third floor in critical condition
Next Story