Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി മുറൂർ ബ്രിഡ്ജ് എക്‌സിറ്റിൽ 50 പേർക്ക് സഞ്ചരിക്കാവുന്ന തൊഴിലാളി ബസുകൾക്ക് വിലക്ക്

text_fields
bookmark_border
അബൂദബി മുറൂർ ബ്രിഡ്ജ് എക്‌സിറ്റിൽ 50 പേർക്ക് സഞ്ചരിക്കാവുന്ന തൊഴിലാളി ബസുകൾക്ക് വിലക്ക്
cancel

അബൂദബി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായി മുറൂർ ബ്രിഡ്ജ് എക്‌സിറ്റിൽ (ഇ328ബി ) 50 പേർക്ക് സഞ്ചരിക്കാവുന്ന തൊഴിലാളി ബസുകൾക്ക് അബൂദബി മൊബിലിറ്റി വിലക്കേർപ്പെടുത്തി. അബൂദബി-അൽ ഐൻ റോഡിലേക്ക് (ഇ 22) പ്രവേശിക്കുന്ന ഈ റോഡിലൂടെയുള്ള വിലക്ക് ആഗസ്ത് 17 മുതൽ നിലവിൽ വരും.

വിലക്ക് പ്രാബല്യത്തിൽ വരുന്നതോടെ അൽ മഫ്രഖ് വർക്കേഴ്സ് സിറ്റിയിലേക്ക് പോകുന്ന തൊഴിലാളി ബസുകൾ, ട്രക്ക് ബ്രിഡ്ജ് വഴി അൽ റൗദ സ്ട്രീറ്റിലേക്ക് (ഇ 30) തിരിയുന്ന ബദൽ മാർഗം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.നബിദിന അവധി പ്രമാണിച്ച് ദീർഘ വാരാന്ത്യം വരാനിരിക്കെ, പ്രധാന റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. കഴിഞ്ഞ യു.എ.ഇ ദേശീയദിന ആഘോഷ വേളയിലും നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി തൊഴിലാളി ബസുകൾക്കും ഭാരവാഹനങ്ങൾക്കും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Mobility bans worker buses with a capacity of 50 people
Next Story