ബാലകൈരളി കുടുംബ സംഗമവും പുതുവത്സരാഘോഷവും
text_fieldsകൽബ സുഹൈല പാർക്കിൽ സംഘടിപ്പിച്ച കുടുംബ സംഗമവും പുതുവത്സരാഘോഷവും
കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂനിറ്റ് ബാലകൈരളി കുടുംബ സംഗമവും പുതുവത്സരാഘോഷവും കൽബ സുഹൈല പാർക്കിൽ സംഘടിപ്പിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ ഒരുക്കിയ പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക അവതരണങ്ങളും വിനോദ പരിപാടികളും അരങ്ങേറി.
പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, മുൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ആക്ടിങ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ ഹഖ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് പട്ടാന്നൂർ, പ്രിൻസ് തെക്കൂട്ടയിൽ എന്നിവർ പരിപാടികൾക്ക് മാർഗനിർദേശം നൽകി.അതോടൊപ്പം, കൽബ ബാലകൈരളി അംഗങ്ങൾ ക്രിസ്മസ്-പുതുവത്സര സൗഹൃദ പരിപാടിയുടെ ഭാഗമായി സുഹൃത്തുക്കളെ തെരഞ്ഞെടുത്ത് പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. യൂനിറ്റ് സെക്രട്ടറി നബീൽ കാർത്തല, പ്രസിഡന്റ് അശോക്, ട്രഷറർ റസാഖ്, വനിത കൺവീനർ ജയലക്ഷ്മി, കൾചറൽ കൺവീനർ കമറുന്നീസ, ബാലകൈരളി കോർഡിനേറ്റർ ജീന, ബാലകൈരളി കൺവീനർ ഹഷ്‌ന അബ്ദുൽ റഹ്മാൻ, ജോ. കൺവീനർ ഫഹദ്, എക്സി. അംഗങ്ങളായ സുജേഷ്, നിമ്മി പ്രിൻസ്, ആരോമൽ, സിദ്ദീഖ്, ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

