ബാലഭാസ്കറിെൻറ മണല്‍ചിത്രം ലേലത്തില്‍ പോയത് 3110 ദിര്‍ഹമിന്
text_fieldsഅബൂദബി: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മണല്‍ചിത്രം ലേലത്തില്‍ പോയത് 3110 ദിര്‍ഹമിന്. അബൂദബി കേരള സോഷ്യല്‍ സെൻററിെൻറ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ കേരളോത്സവത്തിലാണ് ചിത്രം ലേലം ചെയ്തത്. പ്രശസ്ത ചിത്രകാരി രേഷ്മ സൈനുലാബ്ദീന് വരച്ച ചിത്രം അല്‍ ഐനില്‍ ജോലി ചെയ്യുന്ന ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളം 3110 ദിര്‍ഹമിനാണ് ലേലം വിളിച്ചെടുത്തത്. 100 ദിര്‍ഹമിലാണ് ലേലം വിളി തുടങ്ങിയത്. കേരളോത്സവത്തിെൻറ ഭാഗമായി സെൻറര്‍ വനിതാവിഭാഗം ഒരുക്കിയ പ്രത്യേക പരിപാടിയിൽ ആയിരങ്ങളെ സാക്ഷിനിര്‍ത്തി നിമിഷനേരം കൊണ്ടാണ് രേഷ്മ ബാലഭാസ്കറിനെ മണലില്‍ വരച്ചുതീര്‍ത്തത്. പ്രമുഖ പാചക വിദഗ്ധയും ഫാഷന്‍ ഡിസൈനറും ആര്‍ട്ട് തെറാപ്പിസ്റ്റുമാണ് രേഷ്മ. ചിത്രരചനയ്ക്ക് അകമ്പടിയായി സ്നേഹ ഓജന്‍ വയലിനിലും അമല്‍ കീബോര്‍ഡിലും സംഗീതം പകര്‍ന്നു.
കേരള സോഷ്യല്‍ സെൻറര്‍ വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന്, ജോ. കണ്‍വീനര്‍മാരായ ഷൈനി ബാലചന്ദ്രന്, രേഷ്മ സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിത്രം ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളത്തിനു സമ്മാനിച്ചു. പ്രസ്തുത ചിത്രം കേരള സോഷ്യല്‍ സെൻറര്‍ ലൈബ്രറിയിലേയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. ലേലത്തില്‍ ലഭിച്ച തുക കേരളത്തിെൻറ നവനിര്മ്മിതിയിലേയ്ക്ക് സം ഭാവന ചെയ്യുമെന്ന് പ്രസിഡൻറ് എ.കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു. വേദിയില്‍ വെച്ച് വരച്ച ശൈഖ് സായിദിെൻറ മണല്‍ ചിത്രം രേഷ്മ കേരള സോഷ്യല്‍ സെൻററിന് സമ്മാനിച്ചു.
