ബാല കലോൽസവം: ഷാർജക്ക് തുടർച്ചയായ മൂന്നാം കിരീടം
text_fieldsസേവനം സെന്‍റർ ഗുരു ബാല കലോൽസവത്തിൽ ഒന്നാം സമ്മാനം നേടിയ ഷാർജ ബാലവേദി ടീം
ഷാർജ: സേവനം സെന്‍റർ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരു ബാല കലോത്സവം ദളം-3 ഷാർജ പാക്കിസ്ഥാൻ അസോസിയേഷൻ ഹാളിൽ നടന്നു. സാംസ്കാരിക സമ്മേളനം, ക്ലാസിക്കൽ, സിനിമാറ്റിക്ക് നൃത്തങ്ങൾ, തിരുവാതിര, കാവ്യശില്പങ്ങൾ എന്നിവ നടന്നു. എമിറേറ്റ്സ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഷാർജ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനവും സേവനം സെൻറർ റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി.
അജ്‌മാൻ രണ്ടാം സ്ഥാനവും ഫുജൈറ മൂന്നാം സ്ഥാനവും നേടി. സേവനം സെന്‍റർ സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് സുഗുണൻ മുല്ലശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീമിനെ ആദരിച്ചു. സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ ശശാങ്കൻ, പ്രോഗ്രാം ജനറൽ കൺവീനർ സുമ പ്രദീപ്, ജോ. കൺവീനർ ലിംല സുരേഷ്, എം.കെ രാജൻ, പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. കലാഭവൻ ഹമീദിന്‍റെ മിമിക്രിയും പിന്നാണി ഗായകൻ വിവേകാനന്ദന്‍റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. വിനയൻ സ്വാഗതവും ഹരിദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

