ബലിപ്പെരുന്നാള്‍ പ്രദര്‍ശനം @ റാക് എക്സ്പോ
text_fieldsബലിപ്പെരുന്നാളിനെ വരവേല്‍ക്കാന്‍ കലാ-സാംസ്ക്കാരിക പരിപാടികളും ഉല്‍പ്പന്ന വിപണന പ്രദര്‍ശനവുമൊരുക്കി റാസല്‍ഖൈമ. അല്‍ നഖീല്‍ എക്സ്പോ സെന്റില്‍ നൂറോളം സ്റ്റാളുകളില്‍ യു.എ.ഇയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളതുമായ ഉല്പന്നങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍ തുടങ്ങി സര്‍വ ഉല്‍പ്പന്നങ്ങളും വിലകിഴിവ് പ്രഖ്യാപിച്ചാണ് പ്രദര്‍ശനത്തിനുള്ളത്. കുട്ടികള്‍ക്ക് വിനോദത്തിനായി പ്രത്യേക സ്ഥലങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മെയ് 16ന് തുടങ്ങിയ പ്രദര്‍ശനം ജൂണ്‍ 14 വരെ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രദര്‍ശന നഗരിയില്‍ നിന്ന് നിശ്ചിത തുകക്കുള്ള ഉല്പന്നങ്ങള് സ്വന്തമാക്കിയവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍ സമ്മാനമായി ലഭിക്കുകയും ചെയ്യും. വിനോദ സാംസ്ക്കാരിക പരിപാടികള്‍ വൈകുന്നേരം ആറ് മുതലാണ്. രാവിലെ ഒമ്പത് മുതലാണ് പ്രദര്‍ശനം നടക്കുന്നത്. യു.എ.ഇയുടെയുടെയും തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ രുചി അറിയാനും റാക് എസ്്പ്പോ സെന്ററിലെ ബലിപ്പെരുന്നാള്‍ പ്രദര്‍ശനത്തില്‍ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

