ബഹ്റൈൻ കിരീടാവകാശിയെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു
text_fieldsഅബൂദബി: ബഹ്റൈൻ കീരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഒൗദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിലെത്തി. അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലിറങ്ങിയ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും പ്രതിനിധി സംഘത്തെയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. ഒൗദ്യോഗിക സ്വീകരണ ചടങ്ങും സംഘടിപ്പിച്ചു. ബഹ്റൈൻ ദേശീയ ഗാനമാലപിച്ചും 21 വെടിയുതിർത്തുമുള്ള ഗാർഡ് ഒാഫ് ഒാണർ സ്വീകരണത്തിെൻറ ഭാഗമായിരുന്നു.
യു.എ.ഇയിലെ തെൻറ സഹോദരങ്ങളെ കാണാൻ സാധിച്ചതിൽ സന്തോഷമറിയിച്ച ബഹ്റൈൻ കിരീടാവകാശി ഇരു രാജ്യങ്ങളും തമ്മിെല ബന്ധങ്ങൾ സാഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും ആഴത്തിലുള്ള വേരുകളുള്ളതാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. സഹോദര രാജ്യത്തിലേക്കുള്ള തെൻറ സന്ദർശനം യു.എ.ഇയുടെ ഉന്നതമായ സ്ഥാനത്തിൽ ബഹ്റൈൻ േനതൃത്വത്തിനും ജനങ്ങൾക്കുമുള്ള അഭിമാനം പ്രകടിപ്പിക്കാനുള്ള അവസരമാണ്. മഹത്തരമായ നേതൃത്വത്തിന് കീഴിൽ യു.എ.ഇ നേടിയ എല്ലാ നേട്ടങ്ങൾക്കും താൻ ആദരമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.