യു.എ.ഇ ബഹിരാകാശ മേഖലയിലെ നിക്ഷേപം: സമഗ്ര നയം രൂപവത്കരിക്കുന്നു
text_fieldsഅബൂദബി: യു.എ.ഇയുടെ ബഹിരാകാശ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട സമഗ്ര നയം തയാറാക്കി വരുന്നതായി യു.എ.എ ബഹിരാകാശ ഏജൻസി അറിയിച്ചു. ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് തയാറാക്കുന്ന നയം ഒക്ടോബറിൽ പ്രഖ്യാപിക്കും. ദേശീയ സമ്പദ് വ്യവസ്ഥക്കുള്ള ബഹിരാകാശ മേഖലയുടെ സംഭാവനയെ ശാക്തീകരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും പുതിയ നയമെന്ന് ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് നാസർ ആൽ അഹ്ബാബി പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് ബഹിരാകാശ മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുകയെന്നത് ബഹിരാകാശ ഏജൻസിയുടെ ലക്ഷ്യമാണെന്ന് ‘വാം’ വാർത്താ ഏജൻസിയുമായി നടത്തിയ അഭിമുഖത്തിൽ ഡോ. മുഹമ്മദ് നാസർ ആൽ അഹ്ബാബി വ്യക്തമാക്കി. ദേശീയ, അന്തർദേശീയ തലങ്ങളിൽ ബഹിരാകാശ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും ചട്ടങ്ങളും നയം ഉൾക്കൊള്ളും. 2015ൽ ബഹിരാകാശ മേഖലയിലെ ഇമാറാത്തി നിക്ഷേപം 20 ബില്യൻ ഡോളറായിരുന്നു.
ഇൗ വർഷം ആദ്യ പാദത്തിൽ ഇത് 22 ബില്യൻ ദിർഹമായി വർധിച്ചിട്ടുണ്ട്. കൃത്രിമോപഗ്രഹങ്ങളും അനുബന്ധ സേവനങ്ങളും ഉൾപ്പെടെയുള്ള ബഹിരാകാശ വ്യവസായം രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയുടെ മുഖ്യ ഘടകങ്ങളാണ്. ഒക്ടോബറിൽ ജർമനിയിൽ നടക്കുന്ന ലോക ബഹിരാകാശ സമ്മേളനത്തിൽ യു.എ.ഇ പെങ്കടുക്കും. സമ്മേളനത്തിൽ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെയും യു.എ.ഇ ബഹിരാകാശ ഏജൻസിയിലെയും ഇമാറാത്തി എൻജിനീയർമാർ നിരവധി പ്രസക്തമായ ശാസ്ത്ര പഠനങ്ങൾ അവതരിപ്പിക്കും. 2020ൽ നടക്കുന്ന 71ാമത് സമ്മേളനത്തിന് ദുബൈയാണ് ആതിഥ്യം വഹിക്കുക.യു.എ.ഇക്ക് പത്ത് കൃത്രിമോപഗ്രഹങ്ങളുണ്ട്. പ്രഥമ യു.എ.ഇ നിർമിത കൃത്രിമോപഗ്രഹമായ ‘ഖലീഫസാറ്റ്’ വരുന്ന മാസം അവസാനത്തിൽ വിക്ഷേപിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയുമാണ്. യു.എ.ഇക്ക് സമഗ്രമായ ബഹിരാകാശയാത്ര പദ്ധതിയുണ്ടെന്ന് രണ്ട് ഇമാറാത്തികളെ പ്രഥമ യു.എ.ഇ ബഹിരാകാശ യാത്രികരായി പ്രഖ്യാപിച്ചതിനെ പരാമർശിച്ച് ഡോ. മുഹമ്മദ് നാസർ പറഞ്ഞു. 2019 ഏപ്രിലിൽ ബഹിരാകാശ യാത്ര നടത്തുന്നഇവർ മികച്ച പഠന കോഴ്സുകളിൽ പെങ്കടുത്ത് കൊണ്ടിരിക്കുകയാണ്. 4000ത്തിലധികം പേരാണ് പദ്ധതിയിലേക്ക് അപേക്ഷിച്ചിരുന്നത്. ഇതിൽ മൂന്നിലൊന്ന് വനിതകളായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.