യാത്രക്കാരെൻറ ബാഗേജിൽനിന്ന് മാങ്ങയെടുത്ത ഇന്ത്യക്കാരന് 5000 ദിർഹം പിഴ
text_fieldsദുബൈ: വിമാനത്താവളത്തിലെ ജോലിക്കിടെ യാത്രക്കാരെൻറ ബാഗേജിൽനിന്ന് രണ്ടു മാങ് ങ എടുത്തു കഴിച്ച കേസിൽ ദുബൈ വിമാനത്താവള ജീവനക്കാരന് 5000 ദിർഹം പിഴ ശിക്ഷ. ഇയാളെ നാട്ടി ലേക്ക് അയക്കാനും വിധിയുണ്ട്.
27 വയസ്സുള്ള ഇന്ത്യൻ തൊഴിലാളിയാണ് 2017 ആഗസ്റ്റിൽ നട ന്ന സംഭവത്തിലെ പ്രതി. ബാഗേജ് നീക്കുന്നതിനിടെ തനിക്ക് ദാഹിച്ചെന്നും അപ്പോൾ കണ്ട പെട്ടിയിൽ വെള്ളം ലഭിക്കുമോ എന്ന് നോക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ വിശദീകരണം. അതു തുറന്നപ്പോൾ കണ്ട മാങ്ങയിൽ രണ്ടെണ്ണം എടുത്തു കഴിക്കുകയായിരുന്നു. 15 ദിവസത്തിനുള്ളിൽ പ്രതിക്ക് വിധിക്കെതിരെ അപ്പീൽ നൽകാം.
ആറു ദിർഹം മാത്രം വിലവരുന്ന രണ്ടു മാങ്ങയാണ് എടുത്തതെങ്കിലും യാത്രക്കാരുടെയും അവരുടെ വസ്തുക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയും പെരുമാറുന്നതിനുമായാണ് ഇത്തരം നടപടികളെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
