Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ഞ്ഞു ബ​ദ്​​ർ ദു​ബൈ...

കു​ഞ്ഞു ബ​ദ്​​ർ ദു​ബൈ ക​ണ്ടു; ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ക​രം​പി​ടി​ച്ച്​

text_fields
bookmark_border
കു​ഞ്ഞു ബ​ദ്​​ർ ദു​ബൈ ക​ണ്ടു;    ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ക​രം​പി​ടി​ച്ച്​
cancel
camera_alt

ബ​ദ്​​റും സ​ഹോ​ദ​ര​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദി​നോ​ട്​ സം​സാ​രി​ക്കു​ന്നു

ദു​ബൈ: കു​ഞ്ഞു ബ​ദ്​​ർ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നി​ല്ല ഇ​ത്ത​ര​മൊ​ന്ന്. ദു​ബൈ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം ചാ​ന​ൽ കാ​മ​റ​ക്ക്​ മു​ന്നി​ൽ പ​റ​ഞ്ഞ ത​നി​ക്ക്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ ക​രം​പി​ടി​ച്ച്​ ത​ന്നെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ബു​ർ​ജ്​ ഖ​ലീ​ഫ കാ​ണാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന കു​വൈ​ത്തി ബാ​ല​ൻ ബ​ദ്​​റി​ന്‍റെ വി​ഡി​യോ ജൂ​ലൈ​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം കു​ഞ്ഞു താ​ര​ത്തെ​യും കു​ടും​ബ​ത്തെ​യും ക​ണ്ട​ത്.

ബ​ദ്​​റും സ​ഹോ​ദ​ര​നും ആ​ശ്ച​ര്യ​ത്തോ​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദു​മാ​യി സം​സാ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്.

വി​ഡി​യോ പു​റ​ത്തു​വ​ന്ന സ​മ​യ​ത്ത്​ ത​ന്നെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ദ്​​റി​നെ ദു​ബൈ​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്നു. കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ബു​ർ​ജ്​ ഖ​ലീ​ഫ കാ​ണാ​നാ​യി ക്ഷ​ണി​ക്കു​ന്ന​താ​യും ബ​ദ്​​റി​നെ പ​രി​ച​യ​മു​ള്ള​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ ഇ​ൻ​സ്റ്റ​ഗ്രാം സ്​​റ്റോ​റി​യി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​വൈ​ത്തി ചാ​ന​ലാ​യ അ​ൽ ഖ​ബ​സി​നോ​ടാ​ണ്​ ബ​ദ്​​ർ ബു​ർ​ജ്​ ഖ​ലീ​ഫ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ച​ത്. പി​താ​വി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ യു.​എ.​ഇ​യി​ലേ​ക്ക്​ പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ബ​ദ്​​ർ. എ​വി​ടെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ കു​ട്ടി ബു​ർ​ജ്​ ഖ​ലീ​ഫ​യെ​ന്ന്​ മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ബു​ർ​ജ്​ ഖ​ലീ​ഫ​യെ കു​റി​ച്ച്​ എ​ങ്ങ​നെ​യാ​ണ്​ അ​റി​ഞ്ഞ​തെ​ന്ന ചോ​ദ്യ​ത്തി​ന്​ ടെ​ലി​വി​ഷ​നി​ലൂ​ടെ ഏ​റെ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ​താ​യി മ​റു​പ​ടി ന​ൽ​കു​ന്നു​മു​ണ്ട്. ‘ഞാ​ൻ ബു​ർ​ജ്​ ഖ​ലീ​ഫ കാ​ണും. നാ​ലു ദി​വ​സം ദു​ബൈ​യി​ൽ ചെ​ല​വ​ഴി​ക്കും’ എ​ന്നു പ​റ​ഞ്ഞാ​ണ്​ വി​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വി​ഡി​യോ ക​ണ്ട്​ നി​ര​വ​ധി പേ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​മാ​ർ ഗ്രൂ​പ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ മു​ഹ​മ്മ​ദ്​ അ​ൽ അ​ബ്ബാ​റും ബു​ർ​ജ്​ ഖ​ലീ​ഫ കാ​ണാ​നാ​യി കു​ട്ടി​യെ ക്ഷ​ണി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaisheikh MuhammadkuwaitBadrsow
News Summary - Badr-saw-Dubai-with-Sheikh-Muhammad
Next Story