ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി
text_fieldsദുബൈ കെ.എം.സി.സി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി
നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായ
ബിശാര ബ്രദേഴ്സ്
ദുബൈ: ദുബൈ കെ.എം.സി.സി വളപട്ടണം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ ഫോർചുണ സ്പോർട്സ് അക്കാദമിയിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫ്രസ്കോ ഫുഡ് സ്റ്റെഫിനെ പരാജയപ്പെടുത്തി ബിശാര ബ്രദേഴ്സ് ജേതാക്കളായി. കടവ് റോഡിനെ പരാജയപ്പെടുത്തി ഡ്രീം വേൾഡ് ട്രാവത്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഷംഷീർ അലവിൽ, ടി.പി.കെ. ഹാരിസ് എന്നിവർ ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു.
സുനീധ് ചാലാട്, എസ്.പി. റൗഫ്, സി.പി. ഫാസിർ, റസാം, സയ്യിദ് അഫ്സൽ, കെ.സി. ഷാഫി, ഹസീബ്, ജസീൽ, ഹാഷിം എന്നിവർ സമ്മാനദാനം നടത്തി. പുതിയ സീസണിലേക്കുള്ള ജഴ്സി ടീം മാനേജർമാരായ ഷാനിഫ്, ഫിനോജ് എന്നിവർ ചേർന്ന് ടീം അംഗങ്ങൾക്ക് കൈമാറി.

