ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ ഞായറാഴ്ച ആരംഭിച്ച ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. രണ്ടു വിഭാഗമായി നടന്ന മത്സരത്തിൽ 50ഓളം ടീമുകൾ പങ്കെടുത്തു. ‘സി’ ഡബിൾസ് വിഭാഗത്തിൽ നഇൗം, ഇമ്മനുൽ എന്നിവർ ഒന്നാം സമ്മാനവും നിഷാദ്, കൊച്ചുമോൻ എന്നിവർ രണ്ടാം സമ്മാനവും പങ്കിട്ടു. ‘ഡി’ ഡബിൾസ് വിഭാഗത്തിൽ റഫീഖ്, ഖാദർ എന്നിവർ ഒന്നും പ്രതാപ്, ഹരി എന്നിവർ രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് കാഷ് അവാർഡ്, ട്രോഫി, മെഡൽ എന്നിവ സമ്മാനിച്ചു. പ്രവചന മത്സര വിജയിക്കും പ്രത്യേക സമ്മാനം നൽകിയിരുന്നു.
അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് മൂഹിദീൻ, വൈസ് പ്രസിഡന്റ് സജ്ജാദ് നാട്ടിക, സെക്രട്ടറി രാജീവ്, സ്പോർട്സ് വിങ് കോഓഡിനേറ്റർ നവാസ് ഹമീദ് എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്പോർട്സ് വിങ് അഡ്വൈസർ മാത്യു എബ്രഹാം, സെക്രട്ടറി റഫീഖ് എന്നിവർ നന്ദി പറഞ്ഞു. അടുത്ത ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്ന്, 10 തീയതികളിൽ നടത്താനും തീരുമാനിച്ചു.

