യു.ബി.എല്‍ ഓപ്പണ്‍ ഗോള്‍ഡ് കാറ്റഗറി ബാഡ്മിൻറണ്‍ ടൂർണമെൻറ് ഇന്ന്
text_fieldsഏറോപ്ലെയിൻ യു.ബി.എല്‍ ഓപ്പണ്‍ ഗോള്‍ഡ് കാറ്റഗറി ബാഡ്മിൻറണ്‍ ടൂർണമെൻറിെൻറ ടീഷർട്ട് പ്രകാശനം ചെയ്യുന്നു
ദുബൈ: ഏറോപ്ലെയിൻ യു.ബി.എല്‍ ഓപ്പണ്‍ ഗോള്‍ഡ് കാറ്റഗറി ബാഡ്മിൻറണ്‍ ടൂർണമെൻറ് നവംബർ 19, 26 തീയതികളില്‍ നടക്കും.
ദുബൈ സ്പോർട്സ് കൗണ്‍സിലിെൻറയും യു.എ.ഇ ബാഡ്മിൻറണ്‍ അക്കാദമിയുടെയും സഹകരണത്തോടെ ദേര ഫോർച്യൂണ അക്കാദമിയിലാണ് രണ്ടാം എഡിഷന് ബാഡ്മിൻറണ്‍ ടൂർണമെൻറ് നടക്കുക. 12 വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 700ഓളം കളിക്കാർ ഭാഗമാകുന്ന ടൂർണമെൻറില്‍ 45,000 ദിർഹമാണ് മൊത്തം സമ്മാനത്തുക. വിവിധ പ്രായത്തിലുളള ബാഡ്മിൻറണില് താല്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഏറോപ്ലെയിൻ ഫാമിലി ഗ്രൂപ്പിെൻറ നേതൃത്വത്തില്‍ ടൂർണമെൻറ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ടൂർണമെൻറിെൻറ ടീഷർട്ടിെൻറയും ട്രോഫിയുടെയും പ്രകാശനവും നടന്നു.
ഫോർച്യൂണ അക്കാദമിയില്‍ നടന്ന വാർത്ത സമ്മേളനത്തില്‍ അബൂ ഹാരിസ്, ഫിറോസ് ഖാന്, ഷമീർ മുഹമ്മദ്, സാനു യൂസുഫ്, സജ്ജാദ്, ഷബീർ, അനുരാഗ്, ഹാഷിക് തുടങ്ങിയവർ സംബന്ധി
ച്ചു.

