ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsഅജ്മാന്: ഇന്ത്യയുടെ 75ാമത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി 'ഇൻഡിപെൻഡൻസ് കപ്പ് 2021' എന്നപേരിൽ ഐ.എസ്.സി അജ്മാൻ ബാഡ്മിൻറൺ ടൂർണെമൻറ്നടത്തി.
ഐ.എസ്.സി സ്പോർട്സ് ഹാളിൽ ആഗസ്റ്റ് 12, 13 തീയതികളിലാണ് പുരുഷ വിഭാഗം ഡബിൾസ്, വനിത വിഭാഗം ഡബിൾസ് മത്സരങ്ങൾ നടന്നത്. പുരുഷ വിഭാഗം എ,ബി എന്നീ ഗ്രൂപ്പുകളിൽ നടന്ന വാശിയേറിയ മത്സരത്തിൽ യഥാക്രമം അജയ് കാർലോസ് - കൃഷ്ണപ്രസാദ് ടീമും, റഷീദ് - ഷിഹാസ് ടീമും ഫൈനലിൽ വിജയികളായി. സജുകുമാർ - സ്മിതേഷ് ടീം എ ഗ്രൂപ്പിലും സിബി- ഡൊമനിക് ടീം ബി ഗ്രൂപ്പിലും രണ്ടാംസ്ഥാനക്കാരായപ്പോൾ യഥാക്രമം നിതിൻ-അനന്തു ടീം, പുഷ്പരാജ്-കുമാർ ടീം മൂന്നാംസ്ഥാനത്തെത്തി. വനിത വിഭാഗം മത്സരത്തിൽ ഫൈഹ ബഷീർ - ശ്രീവിദ്യ രാജേഷ് സഖ്യം വിജയികളായി.
ചിത്തിര സജുകുമാർ-ഷെമിനി സനിൽ ടീം രണ്ടാംസ്ഥാനത്തും സമീഹ ഷാനി-പഞ്ചമി ഷൈജു ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.വിജയികൾക്ക് യു.എ.ഇയിലെ കലാകാരൻ നിസാർ ഇബ്രാഹീം രൂപകൽപന ചെയ്ത ട്രോഫികൾ കൈമാറി.

