ബാഡ്മിന്റൺ ടൂർണമെന്റും ആരോഗ്യ ബോധവത്കരണ ക്യാമ്പും
text_fieldsബാഡ്മിന്റൺ ടൂർണമെന്റിലും ആരോഗ്യ ബോധവത്കരണ ക്യാമ്പിലും പങ്കെടുത്തവർ
ദുബൈ: ‘മ്മടെ തൃശൂരി’ന്റെ നേതൃത്വത്തിൽ ദുബൈ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ ബാഡ്മിന്റൺ ടൂർണമെന്റും ആരോഗ്യ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. ‘കായിക വിനോദത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക’ എന്ന സന്ദേശം മുന്നോട്ടുവെച്ചാണ് അഹല്യ ആശുപത്രി ഗ്രൂപ്പിന്റെയും ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയുടെയും സഹകരണത്തോടെ ടൂർണമെന്റും ക്യാമ്പും സംഘടിപ്പിച്ചത്.
കായിക പ്രേമികളും വിവിധ എമിറേറ്റ്സുകളിൽനിന്നുള്ള മത്സരാർഥികളും പങ്കെടുത്തു. ടൂർണമെന്റിൽ ജിതിൻ ആൻഡ് മസൂദ് സഖ്യം ഒന്നാം സ്ഥാനവും, ആന്റോ ആൻഡ് നൗഷാദ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രസിഡന്റ് അനൂപ് അനിൽദേവൻ, സെക്രട്ടറി സുനിൽ ആലുങ്ങൽ, ഡോ. കൃഷ്ണദാസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ച് സംസാരിച്ചു.
ട്രഷറർ രശ്മി രാജേഷ്, ഭാരവാഹികളായ സാജിദ്, ഷഹീർ, ഷാജു പഴയാറ്റിൽ, സുധീഷ്, അനിൽ അരങ്ങത്ത്, അസി ചന്ദ്രൻ, ടൂർണമെന്റ് കൺവീനർ സൈഫുദ്ദീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

