ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ
ഷാർജ: ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഷാർജ എക്സ്ട്രാ ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ നടന്നു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലിന്റോ ആൻഡ് റോഷൻ സഖ്യം വിജയികളായി.
ഷാനു ആൻഡ് നെബു നജീബ് സഖ്യം റണ്ണേഴ്സ് അപ്പ് ആയി. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി പ്രസിഡന്റ് ജോബി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, ജോയന്റ് സെക്രട്ടറി ഷാനു ശംസുദ്ദീൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷഹീർ ആൻഡ് അജി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

