ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsഅബൂദബി: നിനവ് സാംസ്കാരിക വേദിയും സ്പീഡ് ലുബ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് - ഫെബ്രുവരി 19ന് രാവിലെ 10 മുതൽ രാത്രി 10 വരെ മുസ്സഫ യൂനിവേഴ്സൽ സ്പോർട്സ് ഹബ്ബിൽ നടത്തുമെന്ന് ഭാരവാഹികളായ മഹേഷ്(പ്രസിഡന്റ്), ദീപക് (സെക്രട്ടറി) എന്നിവർ അറിയിച്ചു. യു.എ.ഇ. ബാഡ്മിന്റൺ ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് ടൂർണമെന്റ്.
ഡി (ബിഗിനേഴ്സ്), ഡി പ്ലസ് എന്നീ വിഭാഗങ്ങളിലായി അറുപതിലധികം ടീമുകൾ കോർട്ടിൽ ഇറങ്ങും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഷിബു(0551504709), വിജു (0507902981) എന്നിവരുമായി ഫെബ്രുവരി 11ന് മുമ്പ് ബന്ധപ്പെടണം. ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും

