ബാഡ്മിൻറൺ ടൂർണമെൻറ്
text_fieldsഅക്ഷരം സാംസ്കാരികവേദി സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികൾക്ക് സമ്മാനം നൽകുന്നു
ഷാർജ: അക്ഷരം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ മാക്സ്ലൈൻ ഗ്ലോബൽ ലോജിസ്റ്റിക്സ് സൊലൂഷനുമായി ചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ മഹേഷ് പൗലോസ് അധ്യക്ഷത വഹിച്ചു.
സുഭാഷ് ബി. മേനോൻ, ശ്രീകുമാർ മേലേവീട്ടിൽ, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, ഷിഫാസ് ഷംസുദ്ദീൻ, ജിബിൻ ഗബ്രിയേൽ, സുജിത് സിദ്ധാർഥൻ, ഡോൺ ഡേവിഡ് അജ്മൽ ഖാൻ, ലിജേഷ് വേളുക്കാരൻ എന്നിവർ നേതൃത്വം നൽകി.

