െഎ.എസ്.സി യു.എ.ഇ ഓപണ്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്
text_fieldsഐ.എസ്.സി യു.എ.ഇ ഓപണ്‍ ബാഡ്മിൻറണ്‍ ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍ ട്രോഫിയുമായി
അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെൻറര്‍ സംഘടിപ്പിച്ച 44ാമത് ഐ.എസ്.സി യു.എ.ഇ ഓപണ്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ് ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സീനിയര്‍, എലീറ്റ്, ജൂനിയര്‍ വിഭാഗങ്ങളിലായി രണ്ടാഴ്ച നീണ്ട മത്സരത്തില്‍ 395 പേര് പങ്കെടുത്തു. യു.എ.ഇ ടേബ്ള്‍ ടെന്നിസ്, ബാഡ്മിൻറണ്‍ ഫെഡറേഷെൻറ സഹകരണത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ജനറല്‍ സെക്രട്ടറി ജോജോ ജെ. അംബൂക്കന്‍, ഐ.എസ്.സി ഭാരവാഹികളായ ഫ്രെഡി ജോസഫ് ഫെര്‍ണാണ്ടസ്, രാകേഷ് രാമകൃഷ്ണന്, ദിനേശ് പൊതുവാള്, ജയപ്രദീപ്, ശ്രീകുമാര്‍, പി.എ. ഹിഷാം, സ്പോണ്‍സര്‍മാരുടെ പ്രതിനിധികളായ ജെയിംസ് സിറിയക്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

