ബാഡ്മിന്റൺ പ്രീമിയർ ലീഗ് സീസൺ 3 നവംബർ 16 മുതൽ
text_fieldsബാഡ്മിന്റൺ പ്രീമിയർ ലീഗ് സീസൺ 3 സംബന്ധിച്ച് എ.ഐ.എസ്.സി സ്ഥാപകനും ചെയർമാനുമായ ജമാൽ ബക്കർ
വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: അസോസിയേഷൻ ഓഫ് ഇന്റർനാഷനൽ സ്പോർട്സ് കമ്യൂണിറ്റി(എ.ഐ.എസ്.സി) യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ പ്രീമിയർ ലീഗ് സീസൺ 3 നവംബർ 16, 23 തീയതികളിൽ നടക്കും.
300ൽ അധികം രജിസ്ട്രേഷനുകൾ മത്സരത്തിൽ പങ്കെടുക്കാനായി ഇത്തവണ ലഭിച്ചുവെന്ന് സംഘടനയുടെ സ്ഥാപകനും ചെയർമാനുമായ ജമാൽ ബക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ കളിക്കാരുടെ ലേലം ശനിയാഴ്ച എമിറേറ്റ്സ് സ്റ്റാർ ഹോട്ടലിൽ നടന്നു.
സമൂഹത്തിൽ കായികപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യമുള്ള ആക്ടീവ് സമൂഹം രൂപപ്പെടുത്തുകയും ചെയ്യുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും മിഡിലീസ്റ്റിൽ ഈ മാതൃകയിലുള്ള ബാഡ്മിന്റൺ ലീഗ് സംഘടിപ്പിക്കുന്ന ഏക സംഘടനയാണ് എ.ഐ.എസ്.സിയെന്നും സംഘാടകർ അവകാശപ്പെട്ടു.
എൻഗേജ് സ്പോർട്സ് അരീനയിൽ 16, 23 തീയതികളിൽ നടക്കുന്ന ടൂർണമെന്റിന് ദുബൈ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുണ്ട്. മത്സരങ്ങൾ മെൻസ് ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, ട്രിപ്പ്ൾസ്, കൂടാതെ കോംബിനേഷൻ മാച്ചുകളും ഉൾപ്പെടും. മത്സരങ്ങൾ ബി.ഡബ്ല്യു.എഫ് സർട്ടിഫൈഡ് അമ്പയർമാരും യു.എ.ഇ ടെക്നിക്കൽ ഒഫീഷ്യൽസും ചേർന്നാണ് നിയന്ത്രിക്കുക. ലോകപ്രശസ്ത ബാഡ്മിന്റൺ ബ്രാൻഡായ ഫ്ലെക്സ്പ്രോയുടെ പിന്തുണയോടെയാണ് മത്സരം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

