ബാഡ്മിന്റണ്‍ ഫെഡറേഷന് ടൂര്‍ണമെന്റ്; ഡോക്ടേഴ്സ് പാനലില്‍ മലയാളി ഡോക്ടര്‍
text_fieldsഡോ. ഷിബു വര്‍ഗീസ്
അബൂദബി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ടൂര്‍ണമെന്റ് ഡോക്ടര്‍മാരുടെ പാനലില്‍ സ്ഥാനമുറപ്പിച്ച് മലയാളി ഡോക്ടര്‍. അബൂദബി ഖലീഫ യൂനിവേഴ്സിറ്റിയിലെ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ അജങ്റ്റ് ക്ലിനിക്കല്‍ ഫാക്കല്‍റ്റിയിലെ ഓര്‍ത്തോപീഡിക് സ്പോര്‍ട്സ് സര്ജന് തിരുവല്ല സ്വദേശി ഡോ. ഷിബു വര്‍ഗീസാണ് ഈ നേട്ടത്തിന് ഉടമയായത്.
ഇന്റര്‍നാഷനല്‍ പാരാലിമ്പിക് കമ്മിറ്റി ബി.എ.സി അംഗം, ഫിഫ മെഡിക്കല്‍ ആന്‍ഡ് ആന്റി ഡോപിങ് ഓഫിസര്‍, ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ മെഡിക്കല്‍ ആൻഡ് ആന്റി ഡോപിങ് ഓഫിസര്‍, ഇന്റര്‍നാഷനല്‍ ഫെന്‍സിങ് ഫെഡറേഷന് (ആന്റി ഡോപിങ് ഓഫിസര്‍) അംഗം, ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേസ് മെഡിസിന് അംബാസഡര്‍ (മിഡിലീസ്റ്റ്), അല്‍ ജസീറ ഫുട്ബാള്‍ ക്ലബ് അണ്ടര്‍ 21 ടീം ഫിസിഷ്യന്‍ ആന്‍ഡ് അക്കാദമി ഡോക്ടര്‍ എന്നീ നിലകളില്‍ ഡോ. ഷിബു വര്‍ഗീസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ആറു വര്‍ഷം അസിസ്റ്റന്റ് പ്രഫസറായും പ്രവര്‍ത്തിച്ചിരുന്നു.

