ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് 13 മുതല്‍
text_fieldsഅബൂദബി: ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ (ഐ.എസ്.സി) സംഘടിപ്പിക്കുന്ന 45ാമത് യു.എ.ഇ. ബാഡ്മിന്റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ഷിപ് 13ന് ആരംഭിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 500ഓളം മത്സരാർഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യു.എ.ഇ ബാഡ്മിന്റണ്‍ ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് ഐ.എസ്.സിയിലെ നാല് കോര്‍ട്ടുകളിലായി പരിപാടി നടക്കുന്നത്. 13 മുതല്‍ 22വരെ നടക്കുന്ന ജൂനിയര്‍ സീരീസിലേക്ക് ഏഴാം തീയതിവരെ അപേക്ഷിക്കാം.
28ന് ആരംഭിക്കുന്ന സീനിയര്‍ സീരീസിലേക്ക് 21വരെ അപേക്ഷിക്കാം. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഡെന്മാര്ക് എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദേശ താരങ്ങളും മത്സരത്തിന് എത്തുന്നുണ്ട്. 70,000 ദിര്‍ഹമാണ് വിജയികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 026730066 നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്തസമ്മേളനത്തില്‍ ഐ.എസ്.സി പ്രസിഡന്റ് ഡി. നടരാജന്, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസണ്‍ ജേക്കബ്, ബാഡ്മിന്റണ്‍ സെക്രട്ടറി നൗഷാദ് അബൂബക്കര്‍, പി.എ. ഹിഷാം (അപെക്സ് ട്രേഡിങ്) എന്നിവര്‍ പങ്കെടുത്തു.

