Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാ​ഡ്മി​ന്‍റ​ൺ...

ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക്​ നേ​ട്ടം

text_fields
bookmark_border
ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക്​ നേ​ട്ടം
cancel

ദു​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ന​ട​ന്ന യോ​ന​ക്സ്-​സ​ൺ​റൈ​സ് ഡോ. ​അ​ഖി​ലേ​ഷ് ദാ​സ് ഗു​പ്ത മെ​മ്മോ​റി​യ​ൽ മി​നി (അ​ണ്ട​ർ 11) ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ദു​ബൈ​യി​ൽ വി​ദ്യാ​ർ​ഥി​യാ​യ അ​ല​ക്സി​യ എ​ൽ​സ അ​ല​ക്സാ​ണ്ട​ർ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ദു​ബൈ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ടൂ​ർ സ്വ​ദേ​ശി അ​റ​പ്പു​ര​യി​ൽ റോ​മി​യു​ടെ​യും റീ​ജ​യു​ടെ​യും മ​ക​ളാ​യ അ​ല​ക്സി​യ ദു​ബൈ ജെം​സ് ഔ​ർ​ഓ​ൺ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ദു​ബൈ റീ​ജ​ന​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ഹെ​ഡ് കോ​ച്ച് സി.​കെ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. ര​ണ്ടു​ ത​വ​ണ അ​ണ്ട​ർ-11 കാ​റ്റ​ഗ​റി​യി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി അ​ല​ക്സി​യ ചാ​മ്പ്യ​ൻ പ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യി​ച്ചാ​ണ്​ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക്​ മ​ത്സ​രി​ച്ച​ത്. അ​ണ്ട​ർ-11, അ​ണ്ട​ർ-13 വി​ഭാ​ഗ​ത്തി​ൽ യു.​എ.​ഇ ചാ​മ്പ്യ​ൻ​കൂ​ടി​യാ​ണ്​ അ​ല​ക്സി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonMalayali studentChampionship
News Summary - Badminton Championship
Next Story